പ്ലസ് റ്റു പരീക്ഷയ്ക്ക് ഒന്നോ രണ്ടോ മാസം മാത്രം ബാക്കിയായിരുന്ന ടൈം. പോർഷൻസൊക്കെ യേതാണ്ട് തീർത്ത് റിവിഷനിൽക്ക് കാലെടുത്തുവച്ചിരുന്ന പീരിയഡുകളിലൊന്നിൽ പതിവുപോലെ ഡെസ്കിലെന്തോ കോറിവരച്ചോണ്ടിരുന്ന ഞാൻ പെട്ടെന്ന് പിന്നിൽ ടീച്ചർ വന്നുനിന്നതറിഞ്ഞില്ല. മുന്നിലുണ്ടാർന്ന ചീന്തിത്തൊടങ്ങിയ നോട്ടുപുസ്തകം മറിച്ചുനോക്കപ്പെട്ടു. എന്തോ ഒന്ന് ചോദിച്ചു. വലിയ ഗൌരവം ഒന്നും കൊടുക്കാണ്ട് തിരിച്ചെന്തോ മറുപടീം പറഞ്ഞു. ടീച്ചറ് ബുക്ക് താഴെ വച്ചില്ല. പകരം ആ പീരീഡിനുശേഷം സ്റ്റാഫ് റൂമിൽ എത്തി തിരിച്ച് കൈപറ്റിക്കോളാൻ ഉത്തരവിട്ടു.

സ്റ്റാഫ്‌റൂമിൽ കുറച്ചധികംനേരം തലയും ചൊറിഞ്ഞ് നിക്കണ്ടി വന്നു അവരുടെ വായീന്ന് ആദ്യത്തെ വാക്ക് വീഴാൻ.
“എന്താണിത്”
“ഹ് ഹ്… നോട്ട്ബുക്ക് ടീച്ചറേ… കണ്ടാലറിയൂല്ലേ……” ഓർക്കുമ്പോ ഇന്ന് കുറ്റബോധം  തോന്നിപ്പിക്കണൊരു പുച്ഛം അന്നാ ചുണ്ടിലുണ്ടാർന്നൂ…. എന്തോ ടീച്ചറത് കണ്ടില്ലാന്ന് ഭാവിച്ചു.
“എത് നോട്ട് ബുക്ക്? ഇതിലെവിടെ എന്റെ നോട്ടുകൾ? ഇതാണോ ഞാനീ നിങ്ങളെ തൊണ്ടകീറി പഠിപ്പിക്കുന്നത്” ടീച്ചർ എന്റെ മുന്നിൽക്ക് നോട്ട് ബുക്ക് മലർക്കെ തൊറന്ന്പിടിച്ചു. ഉള്ളില് സെന്റർ പേജില് ഏതോ ബീ ഗ്രേഡ് വെടിക്കെട്ട് തമിഴ്നടീയുടെ അന്യായമാദകപടം. പേജിലൊക്കെ അവടവിടെ കളം വെട്ടി കളിച്ചതിന്റെ ശവക്കല്ലറാസ്. ക്ലാസിനെടേല് സൈ‌ലന്റായി പാസ് ചെയ്ത വെടിക്കെട്ട് മെസ്സേജസ്. അന്നുവരെ പഠിപ്പിച്ച എല്ലാ ടീച്ചേഴ്സിന്റേം തലയ്ക്ക് താഴേ ജനിച്ചപടീല്ല്ല കോമാളിചിത്രംസ് പേരടക്കം. ഹീശ്വര!


“ഞാന് നോട്ട് നോക്കാറില്ല ടീച്ചറേ…. ഞാനെഴുതീത് എനിക്ക് കണ്ണീപ്പിടിക്കൂല്ല. പരീക്ഷക്ക് ടെക്സ്റ്റ് നോക്കി പഠിച്ചാമത്യല്ലോ……”  സംഗതി സത്യമായിരുന്നു. അത്രയേറേ  മോശം കയ്യക്ഷരത്തിനു പുറമേ കുറച്ചധികം നേരം ഒരുമിച്ചെഴുതിയാൽ വരണൊരു വല്ലാത്തൊരു കൈകഴപ്പും ഒക്കെക്കൂടി പണ്ടേ എന്റെ നോട്ടെഴുത്ത് കണക്കാർന്നൂ. ആദ്യൊക്കെ ടീച്ചറെ ബോധിപ്പിക്കാൻ എന്തെങ്കിലൊക്കെ പേരിന് കുത്തിക്കുറിക്കണത് എടേലെവിടെയോ ചിത്രം വരേം കളം വെട്ടലും ഒക്കെയായി മാറീരുന്നു.
“എന്റെ ക്ലാസിൽ ഇത് അനുവദിക്കാൻ സാധ്യമല്ല. നോട്ട്സ് മുഴുവനും ഇല്ലാതെ പരീക്ഷ എഴുതാം എന്ന് വിചാരിക്കുകയും വേണ്ട. തൽക്കാലം പൊയ്ക്കോളൂ. എന്ത് ചെയ്യണം എന്ന് എനിക്കറിയാം.” ടീച്ചർ നോട്ട് ബുക്ക് തിരിച്ച് തന്ന് എന്റെ മോന്തക്ക് നോക്കി. ഞാനൊന്നും പറയാണ്ട് ജന്നലീക്കൂടെ പൊറത്തേക്ക് നോക്കി നിന്നു. ഈയമ്മടട്ത്ത് എന്ത് പറയാനാണ്. പരീക്ഷയ്ക്ക് ആകെ രണ്ട് മാസം മാത്രംണ്ട്. വെറുതേ തല്ലുകൂടി കാര്യങ്ങള് വഷളാക്കണതിനേക്കാളും നല്ലത് മൌനം തന്നെ. അല്ലേത്തന്നെ അറ്റൻഡൻസില് കാര്യായ ഷോർട്ട്ണ്ട്. കുറച്ച് സമയം കടന്നുപോയി.
“ഊം. ക്ലാസിലേക്ക് പൊയ്ക്കോളൂ.” കേട്ടപാതി ഞാൻ തിരിച്ച് നടന്നു.

അടുത്ത ദിവസം അവസാനത്തെ പീരിഡിൽ വീണ്ടും ഇതേ ടോപ്പിക്ക് കടന്നുവന്നു. ഇച്ചിരി ഡ്ഫ്രന്റായിട്ടാന്ന് മാത്രം. പതിവുപോലെ ടീച്ചറ്ടെ നോട്ട്സ് പറച്ചിലും ഞാനതെഴുതാണ്ടിരിക്കലും മാറ്റല്ലാണ്ട് കടന്നുപോയി. എടയ്ക്കെടക്ക് എന്റെ നേരെ വന്ന കൂർത്ത നോട്ടംസ് അങ്ങ് കാണാണ്ട് തട്ടിക്കളഞ്ഞു. ഒടുവില് പീരീഡ് അവസാനിക്കാൻ ഒരിത്തിരിടൈം മാത്രം ബാക്കിള്ളപ്പോ ക്ലാസ് നിർത്തി എല്ലാവർക്കും വേണ്ടി ടീച്ചറ് പറഞ്ഞ ആസ് യൂഷ്വൽ ഹൌ റ്റു സ്റ്റഡി വെൽ അഡ്വൈസുകൾ അന്ന് സ്പെഷ്യലായി അവസാനിപ്പിച്ചത് ഇങ്ങന്യായിരുന്നു.
“…..പിന്നെ, പ്രധാനപ്പെട്ട ഒരു കാര്യം കൂടി. വരുന്ന ബുധനാഴ്ച എല്ലാവരും നോട്ട്സ് സബ്മിറ്റ് ചെയ്യണം. ക്ലീൻ, കമ്പ്ലീറ്റ് ആൻഡ് കവേഡ് വിത്ത് ബ്രൌൺ പേപ്പർ. അടുത്ത ദിവസം തന്നെ ചെക്ക് ചെയ്ത് തിരികെ തരും. അന്ന് നോട്ടുകൾ മുഴുവനാവാത്ത ഒരു വിദ്യാർത്ഥി പോലും തുടർന്ന് എന്റെ ക്ലാസിൽ ഉണ്ടാവില്ല. ലാബിലും, പിന്നെ പരീക്ഷയിലും. അടുത്ത ബുധനാഴ്ച എന്നത് വളരെ പെട്ടെന്നായോ? കൂടുതൽ സമയം വേണ്ടവർ ആരെങ്കിലുമുണ്ടോ?”
ടീച്ചർ എല്ലാർടേം മൊഹത്തൂടെ ഒന്ന് നിർത്തി നിർത്തി ഓട്ടപ്രദക്ഷിണം ചെയ്തു. ആരും പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.
“ശരി. അപ്പോൾ മറക്കണ്ട. അടുത്ത ബുധനാഴ്ച”. ക്ലാസ് അവസാനിപ്പിച്ച് ടീച്ചറ് പൊറത്തേക്ക് പോയി.
“നെന്റെ കാര്യം ഊമ്പി മോനേ……. ദ്ദ് അന്നെത്തന്നെ ഉദ്ദേശിച്ച് എറക്കിയ വേലയാ…. ഇന്നന്നെ തൊടങ്ങി ഇരുപത്ത്‌നാല് മണിക്കൂറും എഴ്ത്യാ വേണേ ഒരാഴ്ചോണ്ടൊക്കെ തീരുംട്ടാ….. ഹ് ഹ് ഹ്” രണ്ട് ബെഞ്ച് ബാക്കീന്ന് ഓടി വന്ന് എന്റെ എനിമി ഓഫ് ദ് ഇയർ ചെവിയിൽ കൺഗ്രാറ്റ്സ് അറിയിച്ചു. കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങൾ അറിഞ്ഞ വളരെ കുറച്ച് പേരിൽ, ഒഫ്കോഴ്സ് ആ തെണ്ടീം ണ്ടാർന്നൂ.
“കോപ്പ്… എന്നെക്കൊണ്ടൊന്നും വയ്യ മോനേ…… അവര് എന്താച്ചാ ചെയ്യട്ടെ…. ടെക്സ്റ്റ് നോക്യേ പഠിക്കൂന്ന് ഞാനാ തള്ളേടട്ത്ത് മലയാളത്തീ പറഞ്ഞതാ….. എന്തായാലും ബുധനാഴ്ചക്ക് ഞാനൊരു മയിരും വക്കാമ്പോണില്ല.” വരുന്നത് വരുന്നിടത്ത് വച്ച് കാണാം എന്ന് ഞാനും കരുതി.

അടുത്ത ദിവസങ്ങളിലൊക്കെയായി എന്റെ ബെസ്റ്റ് ഫ്രണ്ട്സ് പലരും വന്ന് ചെവി തിന്നെങ്കിലും, ഒപ്പമിരുന്ന് സഹായിക്കാമെന്ന് വരെ ഏറ്റെങ്കിലും, എന്തോണ്ടോ ഇത് മാത്രം ചെവികൊടുക്കാൻ ഞാൻ കൂട്ടാക്കീല്ല. അന്ന് ഇന്റർ‌വെല്ലില് ഏതോ ദുഷ്ടൻ പറഞ്ഞ് സംഭവം അറിഞ്ഞ എന്റെ ആ സമയത്തെ പ്രേമഭാജനം ജൂനിയർ ക്ലാസിൽ നിന്നും എന്നെ ഇടിക്കാൻ വേണ്ടി മാത്രം ഇങ്ങാട്ട് ഓടി വന്നു. നാലിടി ഇടിച്ചിട്ട് എന്തോ തെറീം പറഞ്ഞ് അപ്പത്തന്നെ തിരിച്ച് ഓടിപ്പോവ്വേം ചെയ്തു. ഒരാഴ്ച കടന്നുപോയി. ബുധനാഴ്ച പീരിയഡ് അവസാനിച്ചപ്പോ മേശപ്പൊറത്ത് കളക്റ്റ് ചെയ്യപ്പെട്ട നോട്ട്ബുക്ക്സും താങ്ങി ക്ലാസ് ലീഡറ് ടീച്ചറ്ടെ പിന്നാലെ സ്റ്റാഫ് റൂമിൽക്ക് പോണതും നോക്കി ഞാനൊരു നിമിഷം നെടുവീർപ്പിട്ടോ….. യെന്തോ…..

അടുത്ത ദിവസം പബ്ലിക്ക് ഹോളിഡെയായിരുന്നു. അന്ന് മുഴോനും തിയറ്ററിലും മൈതാനത്തും അയൽ‌പക്കത്തും കാളകളിച്ച് നടക്കുമ്പളൊന്നും പിറ്റേന്ന് സംഭവിക്കാൻ പോവുന്ന പ്രശ്നങ്ങളുടെ ഗൌരവം ഒരു നിമിഷം പോലും മനസ്സിൽക്കൊന്ന് കേറിവന്നതേയില്ല…..


നേരം ഇരുട്ടിവെളുത്തു. ഉച്ച കഴിഞ്ഞ് ആദ്യത്തെ പീര്യഡില് എന്തെങ്കിലും ഒക്കെ സംഭവിക്കുംന്ന് ടൈടേബിൾ നോക്കിയപ്പോൾ മനസ്സിലായി. കാലത്തെ ഇന്റർവെല്ലിലും, ഉച്ചയ്ക്കത്തെ ലഞ്ച്ബ്രേക്കിലും ഒക്കെ പിന്നാലെ നടന്ന് ഇവനൊന്നും നന്നാവൂല്ലാന്ന് പറഞ്ഞ എന്റെ ഡിയർ കൂട്ടുകാരേം തല്ലിപിച്ചിമാന്തി പരിഭവിച്ച കൂട്ടുകാരീസിനേം നോക്കി വെറുതേ ചിരിച്ച് കൂടുതൽ പ്രകോപിപ്പിച്ച് സ്നേഹത്തിന്റെ തല്ല് കൂടുതൽ കൂടുതൽ വാങ്ങിക്കൂട്ടിക്കൊണ്ടിരുന്നു….

അവസാനം ആ പീര്യഡും ടീച്ചറും ക്ലാസിലെത്തി. പിന്നാലെ ഒരുകെട്ട് നോട്ടുബുക്ക്സുംകൊണ്ട് പ്യൂണും. ഞാനൊഴിച്ച് എല്ലാർക്കും ക്ലാസ് ലീഡറ് പുസ്തകങ്ങൾ തിരിച്ച് ഡിസ്ട്രിബ്യൂട്ട് ചെയ്തു. പതിവുപോലെ ക്ലാസും നോട്ട്സും തുടങ്ങി. വിധി വരാൻ വൈകുന്നതെന്തേ എന്ന് ഫ്രണ്ട്സ് എടയ്ക്ക് എന്നെ ഓട്ടക്കണ്ണിട്ടുനോക്കണുണ്ടാർന്നു. അന്നെന്തോ കളം വെട്ടാണ്ട്, ചിത്രം ഒന്നും വരയ്ക്കാണ്ട്, എന്നാല് പതിവുപോലെ തന്നെ നോട്ട്സ് ഒന്നും എഴുതാണ്ട് തന്നെ ഞാൻ വെറുതേ എവിടെയൊക്കെയോ നോക്കിയിരുന്നു. സ്വപ്നം കണ്ടിരിക്കുന്നേന്റെ എടേല് എപ്പഴോ ക്ലാസ് തീർന്നിരുന്നു. എന്റെ പേര് വിളിക്കണ കേട്ടാണ് ഞെട്ടി തിരിച്ച് വന്നത്. ടീച്ചറാണ്.
“ഹബീബ്. പീര്യഡ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് വരൂ”. ഞാൻ വെറുതേ തലയാട്ടി.
മണിയടിച്ചപ്പോ ക്ലാസീന്നും പൊറത്തേക്ക് നടന്ന ടീച്ചർക്ക് കൊറച്ച് പിന്നാലെയായിട്ട് ഞാന് സ്റ്റാഫ് റൂമിലെത്തി.

“വലിയൊരു നിലയിലെത്തേണ്ട കുട്ടിയാണ് താൻ. ഇന്ന് ഹീറോയിസമായി തോന്നുന്ന കാര്യങ്ങളോർത്ത് നാളെ തനിക്ക് ദു:ഖിക്കാനിടവരരുത്” എനിക്ക് പിന്നെയും ആ പഴേ ചിരി വരണൊണ്ടായിരുന്നു. എന്താ ഇവര് ഉദ്ദേശിക്കണേ. അവ്യക്തായി ഞാനെന്തോ പിറുപിറുത്തു. ഇതിനെടേല് താഴെ മേശേടെ ഒരു കാലിന് പൊക്കക്കുറവുണ്ട്ന്നും അത് ചോക്കുപെട്ടിടെ അടപ്പ് വച്ച് അഡ്ജസ്റ്റ് ചെയ്തിരിക്യാണ്ന്നും കണ്ടുപിടിക്കേം ചെയ്തു.
“ഇവിടെ. എന്റെ മുഖത്തേക്ക് നോക്കൂ ഹബീബ്. നിങ്ങളെ എല്ലാം ചീത്ത പറഞ്ഞും തല്ലിയും മാത്രേമേ തിരിച്ച് വീട്ടിൽ പോവൂ എന്ന് എന്നും നേർച്ച നേർന്നൊന്നും അല്ല ഞാൻ വീട്ടിൽ നിന്നിറങ്ങുന്നത്. എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അത് നിങ്ങൾ നാളെ നന്നായിക്കാണാൻ വേണ്ടി മാത്രമാണ്. എനിക്കും ഉണ്ട് നിങ്ങളുടെ പ്രായത്തിൽ രണ്ട് കുട്ടികൾ. അവരെപ്പോലെയാണ് നിങ്ങളെയും കാണുന്നത്. അതേ സ്നേഹത്തോടെയാണ് അധികാരത്തോടെയാണ് നിങ്ങളെയും ഉപദേശിക്കുന്നത്”

‘ഓ! അങ്ങനേയാണല്ലേ! അതറിഞ്ഞില്ലല്ല്‌! രണ്ട് പിള്ളാരോ… നിങ്ങടെ പ്രായം കണ്ടാൽ ചർമ്മം തോന്നില്ല ട്ടാ….. ലാബിൽ കേറണ്ട…. എക്സാം മൂക്കിൽ കേറ്റും എന്നൊക്കെ പറയാനാണെങ്കിൽ അതങ്ങ് വേം പറഞ്ഞ് തൊല… എന്തിന് പിന്നേം ട്രെയിലറ് പോലെ ഉപദേശിക്കാൻ വരണൂ….’ ഇതൊക്കെ മനസ്സിൽ പറഞ്ഞതേയുള്ളൂ….. എന്തോ വല്ലാത്ത ഒരു ഇറിറ്റേഷൻ തോന്നിത്തുടങ്ങിയിരുന്നു….

“ഹബീബിന്റെ അടുത്തുനിന്നും ഇങ്ങനെ ഒരു മാറ്റം ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷമായി. ഇനിയുള്ള രണ്ട് മാസം വളരെ ഇമ്പോർട്ടന്റാണ്. കളിയൊക്കെ തൽക്കാലം മാറ്റി വയ്ക്കുക. പഠിക്കുക. ഇതാ തന്റെ നോട്ട് ബുക്ക്. എല്ലാം നന്നായി വരും….”

അവസാ‍നത്തെ രണ്ട്മൂന്ന് വാചകങ്ങള് എനിക്ക് തീരെ അങ്ങാട്ട് മനസ്സിലായില്ല. ഒപ്പം തന്നെ നീട്ടിപ്പിടിച്ചൊരു നോട്ട്ബുക്കും. എന്റെ നോട്ടം ഒരു നിമിഷം അവര്ടെ കണ്ണിൽക്കൂടെ പോയി. ഒരുമാതിരി ആളെ കളിയാക്കി ഊളയാക്കുവാണോ… പെട്ടെന്നാണ് നോട്ട്ബുക്കിലെ സ്റ്റിക്കറിൽ പേര് കണ്ടത്…. എന്റെ പേര്… ഇതെങ്ങനെ വന്നപ്പാ…. ഒന്നും മനസ്സിലായില്ല…. ടീച്ചറ് നോട്ട് ബുക്ക് നീട്ടിപ്പിടിച്ച് എന്നേം നോക്കി നിപ്പാണ്….

പെട്ടെന്ന് ഒരക്ഷരം മിണ്ടാണ്ട് നോട്ട്ബുക്ക് വാങ്ങി സ്റ്റാഫ് റൂമീന്ന് പൊറത്ത്ക്ക് നടന്നു… ക്ലാസിൽക്കല്ല, നേരെ മൂത്രപ്പൊരേക്ക്….. നടപ്പിന്റൊപ്പം ശ്വാസം എടുക്കണേന്റെ വേഗോം കൂടണൊണ്ടായിരുന്നു. പുസ്തകം മറിച്ചുനോക്കി. എന്റെ പേര് തന്നെ. കഴിഞ്ഞ എട്ട് മാസത്തെ മുഴോൻ നോട്ട്സും വൃത്തിയായി എഴുതിയിരിക്കണൂ. ഭംഗീല് ബ്രൌൺ ചട്ടയിട്ട് ചിത്രശലഭത്തിന്റെ ചിത്രോള്ള നെയിം സ്ലിപ്പില് എന്റെ പേരും എഴുതി…. ഈശ്വരാ….. ഇതാര് ചെയ്ത്….. ഇരുന്നൂറ് പേജിന്റെ നോട്ടുബുക്കില് ഇനി ആകെ ബാക്കി ബ്ലാങ്കായി കഷ്ടിച്ച് അഞ്ചോ ആറോ പേജ് മാത്രം…. ഈ ചുരുങ്ങിയ ടൈമില് ഇത്രേം എഴുതിത്തീർക്കണേല് എന്തായായും ഒരാഴ്ച ഒറങ്ങിക്കാണില്ല….. കയ്യക്ഷരം സൂക്ഷിച്ച് നോക്കി…. ഒരു ഐഡിയേം കിട്ടണില്ല…. പുസ്തകം പൊതിഞ്ഞ ചട്ട അഴിച്ച് നോക്കി. പേജ് തിരിച്ചും മറിച്ചും മറിച്ചു….. എഴുതിയ നോട്ട്സും മുന്നില് എന്റെ പേരും അല്ലാണ്ട് വേറൊന്നും ഇല്ല…. എന്നാലും ഇതാരായിരിക്കും…. തിരിച്ച് ക്ലാസിൽക്ക് പോണേനുമുന്നേ ബുക്ക് അപ്രത്ത് സലീമിക്കാടെ ചായക്കടേല് കൊണ്ടുവച്ചു. പോയപോലെ തന്നെ കൈവീശി ക്ലാസിലെത്തി. അടുത്ത പീര്യഡ് പകുതിയായിരുന്നു…. എന്തായി ന്ന് കണ്ണോണ്ട് ചോദിച്ച കൂട്ടുകാരട്ത്ത് കുഴപ്പമൊന്നും‌ല്ലാ ന്ന് തോളോണ്ട് ആക്ഷൻ കാണിക്കുമ്പഴും തന്റെ കണ്ണ് രണ്ടും ആ നോട്ടുബുക്കിന്റെ ഓണറെ തപ്പി നടക്ക്വാർന്നൂ….

സംഭവബഹുലമായ ആ ദിവസത്തിനു ശേഷം പിന്നേം ഒരാഴ്ച കടന്നുപോയി…. സംഗതി വെറുമൊരു നോട്ടുബുക്കാണേലും അത് തന്നൊരു ഞെട്ടല്  ഒട്ടും കൊറയാണ്ട് അവിടത്തന്നെ കിടന്നു കുത്തിക്കൊണ്ടിരുന്നു…. ആരും രഹസ്യായിട്ടോ പരസ്യായിട്ടോ വന്ന് ഉത്തരവാദിത്തം ഏറ്റെടുത്തതും ഇല്ല…. കുറച്ചുനേരം ചീത്ത പറഞ്ഞ് ഒരിക്കലും നന്നാവില്ലാന്നും പ്രാകി അന്ന് ടീച്ചറ് വിട്ടയച്ചൂന്ന കഥ കൂട്ടുകാര് വിശ്വസിച്ചിരുന്നു…. ഇതിനെടേല് പലപ്പഴായിട്ട് ആർടേം ശ്രദ്ധേല് പെടാണ്ട് ക്ലാസിലെ എല്ലാവർടേം ഹാൻഡ്രൈറ്റിംഗൊക്കെ ഒന്ന് ഇന്വെസ്റ്റിഗേറ്റ് ചെയ്താർന്നെങ്കിലും ഒന്നും മാച്ചായില്ല…. അങ്ങനെ അധികം കാണാത്ത ടൈപ്പ് കുറച്ചധികം നീല ഷേഡുള്ളൊരു പേപ്പറായിരുന്നു ആ നോട്ട്ബുക്കില്….. അതുപോലെ ഒരെണ്ണം എങ്കിലും വേറെ കാണാൻ കിട്ടുവോന്ന് നോക്കീറ്റ് അതും തഥൈവയാർന്നൂ…. അവസാനം നിരാശയോടെ ഈ ടോപ്പിക്ക് അവസാനിപ്പിച്ച് ആ സംഭവം തന്നെ തലേടുള്ളീന്ന് കുത്തിത്താഴെയിടാൻ ശ്രമിച്ചോണ്ടിരിക്കണേന്റെടേലാണ് ആ കത്ത് കിട്ടിയത്.

രാവിലെ നേരത്തേ എത്തി ഡെസ്കിന്റെ ലോവർ ഡെക്കിൽ ബാഗ് വക്കണേന്റെ എടേലാണത് കണ്ണിൽ പെട്ടത്…. സൈഡിലായി നാലാക്കി മടക്കി തിരുകി വച്ചിരിക്കുന്ന നീല ഷേഡുള്ളൊരു കടലാസുകഷ്ണം. തലേല് ബൾബ് ഒന്നു മിന്നി… അതെടുത്ത് ഒന്നും അറിയാത്തതുപോലെ പുറത്തേക്ക് നടന്ന് കുറച്ചുമാറിനിന്ന് മടക്ക് തൊറക്കണേന് മുന്നേ തന്നെ രോമങ്ങള് എണീറ്റുനിക്കണതും നെഞ്ചിടിപ്പിനു വേഗം കൂടണതും അറിഞ്ഞു. നോട്ട്ബുക്കിന്റെ കീറിയെടുത്ത പേജിൽ അതേ വടിവൊത്ത അക്ഷരത്തിൽ കുറിച്ചിട്ട വാക്കുകൾ……

എന്റെ കണ്ണാ….
ആദ്യമായും അവസാനമായും നിന്നെ ഞാനങ്ങനെ വിളിച്ചോട്ടെ….. എന്നും മനസ്സിൽ ഒരുപാട് തവണ അങ്ങനെ വിളിക്കുന്നതാണെങ്കിലും…. കഴിഞ്ഞ രണ്ട് വർഷമായി എന്റെ സ്വപ്നങ്ങളിലുള്ളതുപോലെയല്ലെങ്കിൽ പോലും കഴിഞ്ഞ ഒരാഴ്ചയായി എങ്ങും നീയെന്നെ തേടി, എന്നെ മാത്രം തേടി, നടക്കുന്നത് കണ്ട് ഞാൻ കരഞ്ഞുപോയത് ഇന്നുവരെ എനിക്ക് കിട്ടാത്തൊരു സന്തോഷം കൊണ്ടായിരുന്നു കണ്ണാ…. ഇതെഴുതാൻ ഇനിയും വൈകിയാൽ എന്നെ നീ തിരിച്ചറിയുമോ എന്നെനിക്കൊരു തോന്നൽ….. അത് വേണ്ട കണ്ണാ…. ഞാനാരാണെന്ന് ഇനി അന്വേഷിക്കരുത്…. അങ്ങനെയായിരുന്നെങ്കിൽ രണ്ട് വർഷം മുമ്പ് തന്നെ ഞാൻ നിന്നോട് പറയില്ലായിരുന്നോ…. കാരണം, ഒരുപാട് തടസ്സങ്ങളെ തട്ടിനീക്കി നിന്നോടൊന്നായി മാറാൻ ഒരിക്കലും കഴിയില്ല എന്നെനിക്കറിയാം….  നിനക്ക് നിന്റെ കണ്മുന്നിലൊരു കാമുകിയുണ്ടെന്ന് മാത്രം എന്റെ കണ്ണനറിയുക….   കഴിഞ്ഞ വർഷം നമ്മൾ ആദ്യമായി കണ്ടതുമുതൽ ഈ നിമിഷം വരേയ്ക്കും ഇനി എന്റെ  മരണം വരേയ്ക്കും നിന്നെ ജീവന്റെ ജീവനായി സ്നേഹിക്കുന്നൊരു പെൺകുട്ടി…. എന്തിനിതെന്ന്, എങ്ങിനെ ഇതു വന്നെന്ന് എന്നോട് ചോദിക്കരുത്…. എനിക്കറിയില്ല….. എങ്ങിനെയോ എനിക്കൊരുപാടിഷ്ടമാണ് നിന്നെ….  എന്റെ കണ്ണന്റെ ഓരോ നിമിഷവും ഓരോ പ്രവർത്തിയും ഞാനാസ്വദിച്ചുകൊണ്ടിരിക്കുന്നു…   ഇപ്പോൾ നീ ആലോചിക്കുന്നതെന്താണെന്ന് എനിക്കറിയാം…. അതെ, നമ്മൾ സംസാരിച്ചിട്ടുണ്ട് ഒരുപാടു തവണ…. മറ്റേതൊരു ക്ലാസ്മേറ്റിനെയും പോലെ നീയെന്നോട് കൂട്ടുകൂടുന്നു…. വഴക്കിടുന്നു…. പഞ്ചാര പറയുന്നു… പേന കടം വാങ്ങുന്നു… ഭക്ഷണം കഴിച്ച് കൈ കഴുകിയിട്ട് നീയെത്ര തവണ എന്റെ ഷോളിൽ മുഖം തുടച്ചിട്ടുണ്ടെന്നോ  എന്റെ കണ്ണാ… പക്ഷേ അതൊക്കെ മറ്റെല്ലാവരോടും പോലെയല്ലേ നീ ചെയ്തത്….   അന്ന് നിന്റെ കുത്തഴിഞ്ഞ പുസ്തകം പിടിച്ച ടീച്ചറുടെ മുന്നിൽ നീ നിന്ന ഭാവം കണ്ട് ഞാൻ ശരിക്കും പേടിച്ച് പോയി കണ്ണാ…. നിനക്കൊക്കെ കുട്ടിക്കളിയാണ്…. ഏത് പ്രശ്നം വന്നാലും നീ എങ്ങിനെയെങ്കിലും മറികടക്കും എന്നെനിക്കറിയാം…. എന്നാലും പരീഷയടുത്ത ഈ സമയത്ത് നിന്റെ  ദിവസങ്ങൾ അതിനായി കളഞ്ഞുപോവുമല്ലോ എന്ന് തോന്നി…. അതാ ഞാൻ നിനക്കുവേണ്ടൊയൊരു പുസ്തകം അവിടെ വച്ചത്…. അല്ലെങ്കിൽ കാണാമായിരുന്നു…. ക്ലാസിൽ എല്ലാവരുടെയും മുന്നിൽ വച്ച് ടീച്ചർ നിന്റെ തൊലിയുരിച്ചേനേ… അത് കണ്ട് ഞാൻ മരിച്ച് പോവും കണ്ണാ… പിന്നെ, നിനക്കുവേണ്ടി ഉറക്കമൊഴിച്ചിരുന്ന് ആ നോട്ടുകൾ പകർത്തിയെഴുതുമ്പോൾ ഞാനെത്ര സന്തോഷിച്ചുവെന്നോ…. മറക്കില്ല ഞാനെന്റെ കണ്ണന് നൽകിയ ആ രാത്രികൾ….
ഇത് വായിച്ചുകഴിഞ്ഞതിനുശേഷവും നമ്മൾ കാണും…. പക്ഷേ നീ ആ കണ്ണു കൊണ്ടെന്നെ തേടരുത് കണ്ണാ… എനിക്കത് ഒരുപാട് നേരം കണ്ട് നിൽക്കാനുള്ള ശക്തിയില്ല….. ഞാൻ പിടിക്കപ്പെടും…… അതെനിക്ക് സഹിക്കില്ല….. എന്റെ കണ്ണനു വേണ്ടി എന്നെന്നും പ്രാർത്ഥനയോടെ ഒരൽ‌പ്പം ദൂരെ ഇവളുണ്ടാവും……
എന്ന്
സ്വന്തം……

വായിച്ചുമുഴുമിപ്പിക്കാനായില്ല….. സങ്കടം കണ്ണിൽ നിന്നും ധാരധാരയായി ഒഴുകിയിറങ്ങി….. ക്ലാസുതുടങ്ങാൻ ഇനിയും അരമണിക്കൂറോളം സമയമുണ്ട്…. ക്ലാസിലേക്കോടിച്ചെന്ന് ബാഗെടുത്ത് സ്കൂളിന്റെ പുറത്തിറങ്ങി…. അടുത്ത തിയറ്ററിന്റെ സുരക്ഷിതമായ ഇരുട്ടിൽ മുങ്ങിയൊളിച്ചിരുന്ന മൂന്നുമണിക്കൂറും നിശ്ശബ്ദമായി കരയുകയായിരുന്നു…. ഒടുവിൽ എന്തൊക്കെയോ പറഞ്ഞ് മനസ്സിനെ സമാധാനിപ്പിച്ച് പുറത്തേക്കിറങ്ങി…..

ഇതടക്കം ജീവിതത്തിലിന്നുവരെ ഒരുപാട് കത്തുകൾ കിട്ടാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്…. സൌഹൃദവും പ്രണയവും ആശംസകളും എല്ലാ എല്ലാം …. ഒക്കെ പ്രിയപ്പെട്ടതുതന്നെ….. എന്നാലും എന്നെ ഇത്രയും കൊളുത്തിവലിച്ചൊരെണ്ണം അന്നും ഇന്നും വേറെ ഉണ്ടായിട്ടില്ല…. അന്ന് ഈ കത്തുവായിച്ചതിൽ പിന്നെ അവളെ തേടിയിട്ടില്ല കണ്ണുകൾ…. …. തേടുകയുമില്ല….. അതായിരുന്നന്നോ അവളാവശ്യപ്പെട്ടതും…..  എന്നാലും എന്തോ ഇന്നിതൊക്കെ ഓർത്തുപോയി….. വെറുതേ……..

വാൽക്കഷ്ണം :
# പ്രിയപ്പെട്ട കൂട്ടുകാരീ….. നിന്റെ കത്ത് ഇന്നും ഞാൻ ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ട്….. എന്റെ ജീവിതത്തിൽ അമൂല്യമായി ഞാനെന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതിലൊന്ന് അറിയാതെപോയ നിന്റെ സ്നേഹമാണ്…. നീ പറഞ്ഞതിനുശേഷം ഞാൻ നിന്നെ തിരഞ്ഞിട്ടില്ല…. ഞാനന്ന് ഷോർട്ട് ലിസ്റ്റ് ചെയ്ത കുറച്ചുപേരിൽ നീയുണ്ടെന്ന് എനിക്കുറപ്പാണ്…. പക്ഷേ ആരാണെന്ന് എനിക്ക് കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല…. എന്നാലും എന്നെങ്കിലും ഒരിക്കൽ……. നീ ആരാണെന്ന് എന്നോട് പറയണമെന്ന് നിനക്ക് തോന്നിയാൽ….. എന്നോട് പറയണം….. എനിക്കതറിയാൻ ഒത്തിരി ആഗ്രഹമുണ്ട്….  ഞാനെവിടെയായാലും നീ എന്നെ ഫോളോ ചെയ്യുന്നുണ്ടാവും എന്നെനിക്കുറപ്പാണ്…. ഈ പോസ്റ്റ് നീ വായിക്കുമെന്നും എനിക്കറിയാം…..  മുകളിൽ നിന്റെ കത്ത് ഇട്ടപ്പോൾ അവസാനത്തെ രണ്ട് പാരഗ്രാഫുകൾ ഞാനൊഴിവാക്കിയതും നീ കണ്ടല്ലോ….. അത് നമ്മുടെ മാത്രം സ്വന്തമാണ്….   എന്നെന്നും സ്വന്തമായിരിക്കുകയും ചെയ്യും….  ഒപ്പം നീ നീതന്നെയെന്ന് എനിക്ക് തിരിച്ചറിയാനുള്ള അടയാളവും….
– എന്ന്, നിന്റെ കണ്ണൻ

# കത്തുകളെപ്പറ്റി ഓർമ്മിപ്പിച്ച മുല്ല യ്ക്ക് നന്ദി

# ചിത്രം കടപ്പാട് : വിക്കിപീഡിയ

“വെള്ളം അത് തരുന്നൂ… വെള്ളം അത് തിരിച്ചുകൊണ്ടുപോവുന്നൂ”ന്ന് പണ്ടേതോ ഉപദേശി പ്രസംഗിക്കുന്നത് കണ്ടിട്ടുണ്ട്… അന്ന് അയാളെ കളിയാക്കി കൂതറ കമന്റടിച്ചതിനു കൂടിച്ചേർത്ത് ഇന്നെനിക്ക് പണി കിട്ടി..

എന്നത്തേം പോലെ പ്രഭാതം പൊട്ടിവിടർന്നപ്പോ അതില് എന്റെ വാല്‌ മുറിയുംന്നൊരു സൂചന എയർഹോളിലെ പല്ലിപോലും തന്നില്ല… പിന്നെ എണീറ്റ്വന്നപ്പോ എന്റെ മോന്ത കണ്ണാടീല് കണ്ടോണ്ടാ തുടങ്ങീത്…ന്നിട്ടും ഇത്രയല്ലേ കിട്ടീള്ളോ… കടവുളേ…

മാസാവസാനാവുമ്പോ പണിയിത്തിരി കൂടുന്നത് സ്വാഭാവികം.. അതിന്റെ ഭാഗായിട്ട് ഇന്ന് മുഴുവനും കസ്റ്റമേഴ്സിന്റെ ഹൌസ് വിസിറ്റിംഗായിരുന്നു…  പൊതുവേ നല്ല രസോള്ള പരിപാടിയാണ്.. ഏസീക്കാറില് യാത്ര… പുതിയ പുതിയ സ്ഥലങ്ങള്.. ചുള്ളത്തിക്കുട്ട്യോൾടെ മിഴിമുന… ചായ… മിച്ചറ്‌… അവലോസുണ്ട… വാചകടിച്ച് ദിവസം തീരുവേം ചെയ്യും…

പക്ഷേങ്കില് ഇപ്രാവശ്യം കുറച്ചൂടി ടൈറ്റ് ഷെഡ്യൂളായിരുന്നു… ഹൌസ് റ്റു ഹൌസ് ഒരു ഗ്യാപ്പ് കിട്ടീല… പതിനൊന്ന് മണിക്കിറങ്ങി നാല് മണിവരെ ആറ് ലൊക്കേഷൻ കവറ് ചെയ്യാനുണ്ടായിരുന്നൂ… എല്ലാം ചക്കപ്പശ പോലെ ഒന്നിനൊന്ന് കൊഴകൊഴാ മൊശട് ടീംസ്… ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ സംശയം… അവസാനത്തവനേം സമാധാനിപ്പിച്ച് പൊറത്തിറങ്ങിയപ്പൊഴേക്കും എന്റെ അണ്ടോം പരിപ്പും വെന്ത് കലങ്ങി…

തിരിച്ച് ആപ്പീസിലേക്ക് പോയി ഒന്നുരണ്ട് ബ്രോഷേഴ്സ് എടുത്തിട്ട് വേണം വീട്ടിൽക്ക് പോവാൻ… കാറീക്കേറി സീറ്റ്ബെൽറ്റിട്ടപ്പോ എന്തോ ഒരു പന്തികേട്… ഗുളുഗുളു…ഗുളുഗുളു… ച്ചീച്ചീ ഒഴിക്കണം….  ആറുസ്ഥലത്തുനിന്നും കൂടി ചായേം ജ്യൂസും ഹോർലിക്സും ഒക്കെക്കൂടി ഒരു ഒന്നൊന്നര ലിറ്ററ് വയറ്റിൽക്ക് ഇൻ‌കമിംഗ് വന്നിട്ടുണ്ട്… കണ്ടിന്യൂസ് ഓട്ടായിരുന്നത്കൊണ്ട് ഉച്ചക്ക് ഉണ്ണാനും ഗ്യാപ്പിട്ടില്ല… അല്ലേലും ആവശ്യത്തിന് പഴമ്പൊരീം കേക്കും മിച്ചറും ഉണ്ണിയപ്പോം ഒക്കെ തട്ടിയിരുന്നത് കൊണ്ട് ചോറ് വേണ്ടായിരുന്നൂന്നുള്ളത് സത്യം…

അപ്പോ ഈ ഒന്നരലിറ്ററ് വെള്ളത്തിന് ഔട്ട്ഗോയിംഗ് കൊടുക്കണം… തിരിച്ച് ആ വീട്ടീക്കേറിയാലോ… വേണ്ട അത് ശരിയാവ്വൂല…ആപ്പീസിൽക്ക് ഇനീം കിടക്കുണൂ കാണ്ഡം കാണ്ഡം കിലോമീറ്ററ്കള്…  മെല്ലെ തിരിഞ്ഞ് പരിസരം നോക്കി… ദുഷ്ടൻ കസ്റ്റമറ് എന്നേം യാത്രയാക്കാന് എന്ന വ്യാജേന ഗേറ്റ്‌മ്മേ കയ്യും കുത്തി നിന്ന് അപ്പറത്തെ വീട്ടിലെ ബാൽക്കണീല് ഇരുന്ന് വനിത വായിക്കണ മാക്സിക്കാരിയെ കണ്ണിട്ട് കളിക്കണൂ..

അവിടെവിടേം രക്ഷയില്ലാ…. ആ പന്നീനെ നോക്കി ഇളിച്ച് റ്റാറ്റാ കാണിച്ചിട്ട് ഞാന് വണ്ടി എടുത്തു… കോളനി റോഡീന്ന് മെയിന് റോഡീക്കേറിയപ്പഴാ അബദ്ധം മനസ്സിലായത്… ഇനിയൊരു നാലഞ്ച് കിലോമീറ്ററ് മുട്ടൻ ട്രാഫിക്കാണ്… വഴീലൊക്കെ നെറേ ഷോപ്പും ആൾക്കാരും.. വി.ഐ.പി പൂക്കുറ്റിക്ക് നോ രക്ഷ.. എന്തായാലും ഇനി ഓഫീസ് തന്നെ ശരണം… പ്രസവവേദന വന്ന് എക്സ്ട്രാടൈമിലെത്തീട് കാറ് വിളിച്ച് ആസ്പത്രിക്ക് പോയി ഭംഗിയായി കാര്യം നടത്തീട്ടുള്ള എല്ലാ ധീരമഹിളാമണികളേം മനസ്സില് തൊഴുത് വണങ്ങി ഞാന് ആക്സിലേറ്ററ് കത്തിച്ചുവിട്ടു…

ഒരു രണ്ട് കിലോമീറ്ററ് കഷ്ടിച്ച് പോയിക്കാണും… ദൂരെക്കണ്ട ലോറി നടുറോട്ടില് നിർത്തിയിട്ടിരിക്ക്വാണോന്നൊരു സംശയം… അടുത്തെത്തിയപ്പോ ചങ്ക് കാളിപ്പോയി.. ട്രാഫിക്ക് ജാമ്…. ഞാനൊക്കെത്തന്നെ മഷി കുത്തിക്കൊടുത്ത് ജയിപ്പിച്ച് വിട്ട ഏതോ മന്ത്രിമഹാന് ആ വഴി വന്ന് പ്രസംഗിക്കണത്രേ… അതല്ലെങ്കിലും എന്നേങ്കിലും അത്യാവശ്യായിട്ട് പോവുമ്പോ ഇങ്ങനെ ഒരെണ്ണം കൃത്യായിട്ട് വന്ന് കിട്ടുവല്ലോ… മൊത്തം വണ്ടിയെല്ലാം ബ്ലോക്കിയിട്ടിരിക്കണൂ… ഒരു സെക്കന്റ് പോലും കളയാതെ തിരിഞ്ഞ് നോക്കി… നോ വേ… ബാക്കില് മൂന്നാല് വണ്ടി ക്യൂ ഇട്ട് കഴിഞ്ഞു…

ട്രാഫിക്ക് കണ്ട്രോള് ചെയ്യണത് എന്റെയൊരു പഴയ സ്റ്റുഡന്റാണ്… ഇനി എന്തായായും ഒരു അര മണിക്കൂറ് കഴിയാണ്ട് വണ്ടി വിടൂല്ലാന്ന് പറഞ്ഞപ്പോ അവന്റെ മോത്തൊരു “സാറെ‌‌ കുറേകാലം കൂടി കണ്ടതിന്റെ” സന്തോഷച്ചിരി. താഴത്തെ ടാങ്കില് പ്രഷറ് ഒട്ടും വരാത്തതുപോലെ പണിപ്പെട്ട് തിരിച്ച് ചിരിച്ച്കാട്ടീറ്റ് ഞാന് വണ്ടി ലെഫെറ്റെടുത്ത് അവിടത്തെ ഷോപ്പിന്റെ മുന്നീ കേറ്റിയിട്ടു… ലോക്ക് ചെയ്ത് പുറത്തെറങ്ങീല്ല… അപ്പഴേക്കും ചാടിവീണ് അപ്പറത്തെ ബേക്കറിക്കാരൻ “നല്ല സാത്തുക്കുടി ജ്യൂസെടുക്കട്ടേ….”ന്ന്… ഏതാണ്ട് മുട്ടയിടാൻ മുട്ടി കോഴി കൂട് തപ്പി നടക്കണപോലെ അവനെ ദയനീയായി നോക്കീട്ട് ഞാന് മുന്നോട്ട് നടന്നു…

ഷോപ്പിന്റെ സൈഡീക്കുടി ചാടിയാ ഇത്തിരി അപ്പറത്ത് പാരലലായിട്ട് ഒരു മിനി ബൈപ്പാസുണ്ട്…. കൂതറ വഴിയാണ്…ന്നാലും ആവശ്യത്തിന് കുറ്റിച്ചെടിയൊക്കെ കാണും… ചുറ്റും നോക്കി… പടച്ചോനേ… ഒരു പത്തമ്പത് കിലോമീറ്ററ് പരന്ന് കിടക്കണ വിശാലമായ ഏരിയേടെ മേനേജരാണ്.. മതില് ചാടണത് ആരേങ്കിലും കണ്ടാ തീർന്നു… ചാടാതെ ബൈപ്പാസിലെത്താന് ഒരു അഞ്ഞൂറ് മീറ്ററ് നടന്നാ മതി… നടക്കണോ… അതോ ചാടണോ… നടക്കണോ… അതോ ചാടണോ… നടക്കണോ…അതോ പാന്റ് നനക്കണോ…പിന്നൊന്നും ആലോചിച്ചില്ല… എങ്ങടും നോക്കീം ഇല്ല… ഒറ്റച്ചാട്ടം… താഴെ ബൈപ്പാസിലെത്തി…

മറവു നോക്കി… കുറ്റിച്ചെടി അന്വേഷിച്ച് വന്നവന് വല്യൊരു വാക മരം തന്നെ കിട്ടി… എൽ.ടി.ടി.ഇക്കാര് എ.കെ ഫോർട്ടിസെവൻ ലോഡ് ചെയ്യുന്നതിലും ഈസിയായി ലോഡ് ചെയ്ത് ഞാന് പരിപാടി ആരംഭിച്ചു… ഹൊ! എന്തൊക്കെയോ ഭാരം ഒഴിഞ്ഞുപോവുന്നതുപോലെ… ആ ആത്മനിർവൃതിയിൽ ലയിച്ച് നിന്ന് വാട്ടറ്‌ ഫോഴ്സ് ഡ്രൈവ് ചെയ്യുമ്പഴാ വളവ് തിരിഞ്ഞ് ആ ആപ്പെ ഓട്ടോർഷാ വന്നത്….

ഇനി ഒരു ചെറിയ ഫ്ലാഷ് ബാക്ക് കൊടുക്കണം… അപ്പോ, ഈ പഴയ സില്‌മേല് ഒക്കെ കാട്ടണ പോലെ, ഒരു വല്യ കൊതുകുതിരി ഫുൾസ്ക്രീനില് വന്ന് തിരിഞ്ഞ് തിരിഞ്ഞ് തിരിഞ്ഞ്….. ഫ്ലാഷ് ബാക്കെത്തി…

ഫ്ലാഷ്ബാക്ക് സംഭവം നടക്കണത് ഒരു രണ്ട് മാസം മുമ്പാണ്… ഇതു പോലൊരു ദിവസം ഹൌസ് വിസിറ്റിന് പോയപ്പഴാ ഞാനവനെ പരിചയപ്പെട്ടത്… പേര് പറയില്ല…എല്ലാരും ഓമനിച്ച് വിളിക്കണ പേര് “മൊക്കൂ”… പണ്ടങ്ങോ മുത്തശ്ശീടെ “മൊട്ടക്കുട്ടി” ലോപിച്ച് മൊക്കുവായതാത്രേ…  വയസ്സ് നാല്… അഞ്ചെട്ട് ഫാമിലിമെമ്പേഴ്സ് ഓവറായിട്ട് കൊഞ്ചിച്ചതിന്റെ എല്ലാ കൊണോം പൊറത്ത് കാണിക്കണംന്ന് നിർബന്ധള്ളോൻ…

ഞാന് കാണാൻ പോയ കസ്റ്റമറ്‌ ഓഫീസീന്ന് വരാൻ ഒരു പത്ത് മിനിറ്റ് ലേറ്റാവുംന്ന് പറഞ്ഞ് ഭാര്യ ഉള്ളിൽക്ക് പോയ സമയത്താണ്, ഒരു പഴയ മിൽമാപ്പാലിന്റെ കവറില് നാലഞ്ച് തുമ്പീനെപ്പിടിച്ച് ഭദ്രായിട്ട് റബ്ബർബാന്റിട്ട് കെട്ടി ഒരു കയ്യോണ്ട് കിലുക്കി മറ്റേക്കയ്യോണ്ട് ഒലിച്ച് വരണ മൂക്കട്ട വായേക്ക് റീഡയറക്ട് ചെയ്തോണ്ട് യെവൻ പ്രത്യക്ഷപ്പെട്ടത്… ആയമ്മ തന്ന ചായേം കുടിച്ച് അവടെക്കെടന്ന മാഗസിനെടുത്ത് വായിച്ചോണ്ടിരുന്ന എനിക്ക് ആ പണി തന്നെ ചെയ്താ പോരാരുന്നോ….. ലവനെ നോക്കി ചിരിക്കണ്ട വല്ല ആവശ്യോണ്ടോ… അതെങ്ങനാ… വരാനുള്ളത് വഴീത്തങ്ങില്ലാല്ലോ…

ഞാന് ഒന്നു ചെറുങ്ങനെയേ ചിരിച്ചൊള്ളോ…. സത്യം…. പക്ഷേ അവന് ഓടി വന്നു…. ചെക്കൻ വന്ന പാടേ മൂക്കട്ട പശയുള്ള കയ്യോണ്ട് വാഴക്കാ ചിപ്സിന്റെ പാത്രത്തില് ഒരു വാരല് വാരി… എന്തേലും പറയാമ്പറ്റോ… അവന്റെ അടുത്ത നീക്കം മണത്തറിഞ്ഞ എന്റെ ബുദ്ധി പെട്ടെന്ന് പ്രവർത്തിച്ചു.. അപ്പറത്തെ പ്ലേറ്റില് ബാക്കിയുണ്ടായിരുന്ന ജിലേബി ഞാനും നിമിഷനേരം കൊണ്ട് റാഞ്ചിയെടുത്ത് വായിലാക്കി.. ആ ഒരു തെറ്റല്ലേ എന്റെ പൊന്നു മോനേ ഞാന് നിന്നോട് കാണിച്ചുള്ളൂ…

പക്ഷേ ആ ജിലേബി സംഭവം പഹയന് വല്ലാണ്ട് ഫീല് ചെയ്തു… അപ്പുറത്തും ഇപ്പുറത്തും കൂടി നാല് സോഫാസെറ്റി കിടപ്പുണ്ട്.. എന്നിട്ടും ചങ്ങായി ഞാനിരിക്കണ സൊഫേല് കുത്തിക്കേറിയിരുന്നു… എന്നിട്ട് എന്നെ നോക്കി ഒരു ചോദ്യം… “ശേറ്റാ…. മൊക്കൂ ശേറ്റനോട് ഒരു കതംകത ശോയ്‌ക്കറ്റേ…..”.  എനിക്ക് ആദ്യം കാര്യം പുടികിട്ടീല്ല… ഇനി ഈ കുരിപ്പെങ്ങാനും എന്നെ തെറിപറഞ്ഞതാണോ… “ഡേയ്…ഡേയ്… പേട്ട് ചെക്കാ, പൊക്കോ അവടന്ന്” ന്നുള്ള ഭാവത്തില് ഞാന് ഒരു നോട്ടം നോക്കി… അവന് ഒരു കൂസലും ഇല്ല…

ചെക്കൻ പിന്നേം എന്നെ നോക്കി “ശോയ്‌ക്കറ്റേ… ശോയ്‌ക്കറ്റേ… കതംകത ശോയ്‌ക്കറ്റേ…” ന്ന് താളത്തില് പറഞ്ഞ് ചിപ്സിന്റെ പാത്രത്തില് രണ്ടിടി… നാലഞ്ച് ചിപ്സ് പുറത്ത്ക്ക് തെറിച്ച് വീണു.. അതിലൊരെണ്ണം മൂക്കട്ടേടെ ബലത്തില് ടീപ്പോയീടെ സൈഡില് ഒട്ടിപ്പിടിച്ച് നിക്കേം ചെയ്തു… ഇപ്രാവശ്യം എനിക്ക് ചെറുതായി കത്തി… ഓഹോ.. അവന് കടംകഥ ചോദിക്കണം…  എന്റെ ബുദ്ധീല് വീണ്ടും ബൾബ് കത്തി… കസ്റ്റമറ് വരുമ്പോഴെക്കും കമ്പനിയാക്കി ഇവനെ കയ്യിലെടുക്കണം.. എന്നിട്ട് വേണം ഡെപ്പോസിറ്റില് ഒരു അഞ്ച് ലക്ഷം കൂടുതല് ചോദിക്കാൻ…

“പിന്നെന്താ…. മോന് ചോദിച്ചോ” ഞാന് നാക്കില് പഞ്ചാര തേച്ചു…

“ശേറ്റാ… മൊക്കൂ അഞ്ച് ശാതനം പരയും… ആ അഞ്ച് ശാധനം കൊന്റ് ശേറ്റന് ഒരു കത പരയണം… വോക്കെ” ഇത്രേം പറഞ്ഞിട്ട് ചിമിട്ട് അവന്റെ മൂക്കട്ടക്കയ്യ് എന്റെ കയ്യിൽക്ക് നീട്ടി… ഞാന് എന്ത് ചെയ്യണംന്നറിയാതെ ആകെ അങ്കൂഷിയായി നിന്നു.. ഒന്നാമത് ലവൻ പറഞ്ഞതെന്താണ്ന്ന് എനിക്ക് ഒരു പൊട്ടു പോലും തിരിഞ്ഞില്ല.. രണ്ടാമത് അവന് നീട്ടിയ കയ്യില് തൊടണ കാര്യം ആലോചിക്കാനേ വയ്യ…

പക്ഷേ ആലോചിക്കേണ്ടി വന്നില്ല… എന്റെ മേലാസകലം രോമാഞ്ചകുചിതനാക്കിക്കൊണ്ട് ആ കുട്ടിപ്പിശാശ് എന്റെ ജീൻസില് ഒരു കൈയ്യ് കുത്തിപ്പിടിച്ച് മറ്റേക്കയ്യ് കൊണ്ട് എന്റെ കയ്യിലടിച്ച് ഡീല് ഒറപ്പിച്ചു.. ഒരു കൈയ്യില് പശേടെ വഴുവഴുപ്പ്… ഞാന് എടങ്കണ്ണിട്ട് നോക്കി…അവന്റെ മറ്റേകയ്യിനും ജീൻസിനും എടേല് പ്രെസ്സ് ചെയ്ത് നാലഞ്ച് തുമ്പി ജന്മങ്ങള് പ്ലാസ്റ്റിക്ക് കവറീക്കെടന്ന് പെടയോ പെട… “ശരി മോനൂ… നമുക്ക് ആദ്യം ഈ കവറ് താഴെ മാറ്റിവച്ചാലോ…..” ഞാന് ദയനീയായ്ട്ട് ചോദിച്ചു… “ഊം ..സരി” അവൻ അടുത്ത സെക്കന്റ് ആ കവറ് ചുരുട്ടി പുറത്തെ ഡോറിന്റെ സൈഡിൽക്ക് ഒരേറ്… തുമ്പികളേ എനിക്ക് മാപ്പ് തരൂ…

“അപ്പോ ശേറ്റാ നാന് അഞ്ച് ശാതനം പരയറ്റേ….”  അവന് എന്റെ ജീൻസീന്ന് കയ്യെടുക്കാതെ ചോദിച്ചു.. എന്തോ അഞ്ച് കാര്യം പറയാനാണ്… “പറ പറ” ഞാന് തലവച്ചു കൊടുത്തു…

“ആന… കതിമ്പ്…. കുന്തി…. സൂതി…. കേത്തി…..അഞ്ചെന്നം…. ഇനി ശേറ്റന് കത പര…..”

ഞാന് ആയുധം വച്ച് കീഴടങ്ങി… ഇതെന്ത് കടങ്കഥ… ആദ്യം ആന പിന്നൊക്കെ എന്തെരോ എന്തോ… എനി എന്ത് ചെയ്യണം ന്ന് എനിക്കറിയില്ല… അവനാണെങ്കില്  എന്റെ നെഞ്ചത്ത് പൊങ്കാല വച്ച ഭാവത്തില് കണ്ണെടുക്കാണ്ട് നോക്കി നിക്കാണ്….

“അല്ലാ… ഈ.. ആന എന്ത് ചെയ്തെന്ന്….?”

“ശേറ്റാ…. ആനയില്ലേ… ഈ അപ്പിയിറ്റന കുന്തി… പിന്നെ സൂതി… കതിമ്പ് കേത്തി”…

“ഓ അങ്ങനെ…. ആന….അപ്പിയിടണ സ്ഥലം… പിന്നെ എന്തോ രണ്ട് സാധനം, പിന്നെ കേറ്റി…. അല്ലേ…”

“എന്തോ ശാതനല്ല… ഒന്ന് സൂതി.. കുത്തന സൂതി… പിന്നെ കതിമ്പ്… നല്ല മതു‌രോല്ല കതിമ്പ്”

“അപ്പോ അങ്ങനെയാന് കാര്യം… ആന, കേറ്റി, കരിമ്പ്, സൂചി, കുണ്ടി… ഇതാണ് അഞ്ച് വാക്ക്… ഇനി ഞാന് ഉത്തരം പറയണം…”

“അല്ല… ശേറ്റന് അഞ്ചെന്നം വച്ചിറ്റ് കത പരയനം…”

ഞാന് അവനെ പറ്റിക്കാൻ വേണ്ടി ആലോചിക്കണപോലെ അഫിനയിച്ച് കാണിച്ചിട്ട് ശരിക്കും തല പുകഞ്ഞ് ആലോചിച്ചു… സത്യത്തില് എന്താ ചെയ്യേണ്ടത്… അഞ്ച് വാക്ക് തന്നിട്ട് കഥ പറയണോ.. ഇതെന്ത് കടം കഥ…. എത്ര പെട്ടെന്ന് ഉത്തരം പറയുന്നോ അത്രേം പെട്ടെന്ന് എന്റെ കയ്യീന്ന് അവന്റെ കയ്യെടുപ്പിക്കാം… ഹോ… ഒരു കഥയിപ്പോ എങ്ങനാ ഉണ്ടാക്കണേ… ശരി… എന്തേലും പറയാം…

“അതേ… ഒരു ദിവസം ഈ ആന….” ഞാന് പറഞ്ഞുതുടങ്ങിയപ്പഴേക്കും ചെക്കൻ എന്റെ വായ പൊത്തി… ഈ അറ്റാക്ക് ഞാന് പ്രതീക്ഷിച്ചിരുന്നില്ല… ദൈവമേ… എന്റെ മുഖത്താകെ മൂക്കട്ടേടെ ഒരു ഉളുമ്പ് മണം പരന്നു…

“അതേ… ഒരു ദിവസം ഈ ആന….” ഞാന് പറഞ്ഞുതുടങ്ങിയപ്പഴേക്കും ചെക്കൻ എന്റെ വായ പൊത്തി… ഈ അറ്റാക്ക് ഞാന് പ്രതീക്ഷിച്ചിരുന്നില്ല… ദൈവമേ… എന്റെ മുഖത്താകെ ഒരു ഉളുമ്പ് മണം പരന്നു…

“ശേറ്റാ… വേരൊന്നും പരയാമ്പറ്റൂല… അഞ്ചെന്നം മാത്ത്‌രേ പരയാമ്പറ്റൂ…. മൊക്കൂ പരയാ… ആന കുന്തീല് സൂതി കേത്തി”

ങ്ങേ… ഞാന് ഒരു നിമിഷം അവൻ പറഞ്ഞത് ഒന്നുകൂടി റിവൈൻഡ് ചെയ്ത് നോക്കി… “ആന കുണ്ടീല് സൂചി കേറ്റി” മുഴുവനും കഥയായോ… ഇല്ലല്ലോ… അവന് അഞ്ച് വാക്ക് പറഞ്ഞില്ലേ… അമ്പടാ… ലവൻ അഞ്ചാമത്തെ വാക്ക് വിട്ടുപോയി… ഇതാന് ചാൻസ്… “പോയി ശരിക്കും പഠിച്ചിട്ട് വാടാ” ന്ന് പറഞ്ഞ് ഇവനെ ഓടിച്ച് വിടണം… അവന്റെ ഉളുമ്പ് നാറ്റം അൺസഹിക്കബിൾ ആയിക്കിടക്കുവാണ്… ഞാന് വിജയശ്രീ ലാളിതന്റെ അവശ്യഭാവങ്ങള് മുഖത്തേക്ക് ആവാഹിച്ചു… എന്നിട്ട് ഗമേല് തട്ടിവിട്ടു…

“അയ്യോടാ.. കുട്ടാ… കുട്ടന്റെ കഥേല് അഞ്ചെണ്ണം വന്നില്ലല്ലോ… കരിമ്പ് വിട്ട് പോയല്ലേ…”

“അതേ… ശേറ്റാ… കതിമ്പ് വിറ്റതല്ല…. കതിമ്പ് ശേറ്റൻ ശേറ്റന്റെ കുന്തീല് കേത്തിക്കോ…. റ്റോ…”

ഇതും പറഞ്ഞ് എന്നെ നോക്കി എന്റെ ജീവിതത്തില് ഇന്ന് വരെ ഒരാൾ ചിരിച്ചതില് ഏറ്റവും വലിയ ആക്കിയ ഇളി ഇളിച്ചോണ്ട് സോഫേന്നെറങ്ങി അവനൊറ്റയോട്ടം… ദൈവമേ, വെറും ഒരു ജിലേബി തിന്ന കുറ്റത്തിന്, ഈ നേരം കൊണ്ട് ചെക്കൻ തന്റെ ആസനത്തില് കരിമ്പ് കേറ്റി… പെരുവഴീല് വച്ച് മുണ്ട് പറിക്കപ്പെട്ടവന്റെ മാനസികാവസ്ഥയില് രണ്ട് മിനിറ്റ് ഞാന് ചിരിക്കണോ കരയണോന്നറിയാതെ നിക്കുമ്പോഴേക്കും എന്റെ കസ്റ്റമറ്‌ വീട്ടില് വന്ന് കേറി…

ഇവിടെ ഫ്ലാഷ്ബാക്ക് കഴിഞ്ഞു… ഇനി കൊതുകുതിരി ആന്റി ക്ലോക്ക്വൈസില് തിരിച്ച് തിരിച്ച് തിരിച്ച്… പ്രസന്റ് ടെൻസിലെത്തി…. മിനി ബൈപ്പാസിന്റെ അരികില് വാകമരച്ചോട്ടില് ആത്മനിർവൃതിയിൽ ലയിച്ച് നിന്ന് വാട്ടറ്‌ ഫോഴ്സ് ഡ്രൈവ് ചെയ്യുമ്പഴാ വളവ് തിരിഞ്ഞ് ആ ആപ്പെ ഓട്ടോർഷാ വന്നത്…. ഉള്ളില് കോഴിക്കടേല് വിക്കാന് വച്ചതുപോലെ കുത്തിനെറച്ച് ഒരു പത്തിരുപത് പൊടിപ്പിള്ളേര്…. സ്കൂളീന്ന് വിളിച്ചുകൊണ്ടുവരണ വഴിയാണ്… കൂട്ടത്തില് ഡ്രൈവറ്‌ടെ സീറ്റിന്റെ തൊട്ടടുത്ത് സീറ്റില് തൂങ്ങി, കയ്യിലൊരു വാട്ടർ ബോട്ടിലും പിടിച്ചോണ്ട് സാക്ഷാൽ ശ്രീമാൻ മൊക്കു.

ഈശ്വരാ… ആ കുരുത്തം കെട്ട ചെക്കൻ കാണണ്ട… ഞാന് നേരേ എതിർ സൈഡീക്ക് തിരിഞ്ഞു… കഷ്ടകാലം പിടിച്ചവൻ മൊട്ടയടിച്ചപ്പോ കല്ലുമഴാന്നൊക്കെ കേട്ടിട്ടേയുള്ളു… ഓപ്പോസിറ്റ് സൈഡീന്ന് കോളേജ് വിട്ട് ബസ്സിറങ്ങി വീട്ടീക്ക് നടക്കണ അഞ്ചെട്ട് ശാലീനസുന്ദരിക്കോതകള്… ഞാന് താഴോട്ട് എന്റെ സുനാപ്പീൽ‌ക്ക് നോക്കി… അവനാണെങ്കില് എലി പുന്നെല്ല് കണ്ടതുപോലെ ശർ‌ർ‌ർ‌ർ‌ർ‌ർന്ന് അടിച്ച് വിടുകയാണ്…

ഒരു സൈഡീന്ന് ആപ്പേ ഓട്ടോർഷാ… മറ്റേ സൈഡീന്ന്… കളറ് കളറ് കുമാരികള്… എനിക്കാണെങ്കില് അടുത്തൊന്നും നിക്കണ ലക്ഷണോമില്ല… വരുന്നതൊക്കെ വിധിക്ക് വിട്ട് കൊടുത്ത് തലേം കുനിച്ച് ഞാന് നിന്നു… ഓട്ടോർഷാ എന്റെ കൃത്യം പിന്നില് വന്നു നിന്നു… അവിടെ എറങ്ങാനുള്ള കുട്ടീടെ ബാഗ് തപ്പിയെടുക്കണ നേരം കൊണ്ട് കോളേജ് കുമാരിമാരും അടുത്തെത്തി… എന്റെ ഹാർട്ട്ബീറ്റ് ബാക്ക്ഗ്രൌണ്ടില് പടാ.. പടാ… ന്നടിച്ചോണ്ടിരിക്കണതിന് പുല്ലുവെലപോലും കൊടുക്കാതെ, ഓട്ടോർഷേലുള്ള എല്ലാ പിറുങ്ങിണിപ്പിളേർടേം,  പിന്നാലെ വന്ന കോലേജ് സുന്ദരിമാര്ടേം ഒക്കെ എടേലെ ലോക്കൽ ഹീറോ ആയി മാറി മൊക്കൂ എന്നെ നോക്കി എന്റെ ശവപ്പെട്ടീലെ അവസാനത്തെ ആണിയടിച്ച് കേറ്റിക്കൊണ്ട് ആ അമിട്ട് പൊട്ടിച്ചു..

“ശേറ്റാ… ശൂശിച്ച് ശീശീ ഒയിക്കനേ……  ശുനാപ്പി കാക്ക കൊത്തിക്കൊന്റ് പോവാടെ നോക്കനേ….”

(ചിത്രത്തിന് കടപ്പാട് : mungyo)

ഞാന് കാണാൻ പോയ കസ്റ്റമറ്‌ ഓഫീസീന്ന് വരാൻ ഒരു പത്ത് മിനിറ്റ് ലേറ്റാവുംന്ന് പറഞ്ഞ് ഭാര്യ ഉള്ളിൽക്ക് പോയ സമയത്താണ്, ഒരു പഴയ മിൽമാപ്പാലിന്റെ കവറില് നാലഞ്ച് തുമ്പീനെപ്പിടിച്ച് ഭദ്രായിട്ട് റബ്ബർബാന്റിട്ട് കെട്ടി ഒരു കയ്യോണ്ട് കിലുക്കി മറ്റേക്കയ്യോണ്ട് ഒലിച്ച് വരണ മൂക്കട്ട വായേക്ക് റീഡയറക്ട് ചെയ്തോണ്ട് യെവൻ പ്രത്യക്ഷപ്പെട്ടത്… ആയമ്മ തന്ന ചായേം കുടിച്ച് അവടെക്കെടന്ന മാഗസിനെടുത്ത് വായിച്ചോണ്ടിരുന്ന എനിക്ക് ആ പണി തന്നെ ചെയ്താ പോരാരുന്നോ….. ലവനെ നോക്കി ചിരിക്കണ്ട വല്ല ആവശ്യോണ്ടോ… അതെങ്ങനാ… വരാനുള്ളത് വഴീത്തങ്ങില്ലാല്ലോ…ഞാന് ഒന്നു ചെറുങ്ങനെയേ ചിരിച്ചൊള്ളോ…. സത്യം…. പക്ഷേ അവന് ഓടി വന്നു…. ചെക്കൻ വന്ന പാടേ മൂക്കട്ട പശയുള്ള കയ്യോണ്ട് വാഴക്കാ ചിപ്സിന്റെ പാത്രത്തില് ഒരു വാരല് വാരി… എന്തേലും പറയാമ്പറ്റോ… അവന്റെ അടുത്ത നീക്കം മണത്തറിഞ്ഞ എന്റെ ബുദ്ധി പെട്ടെന്ന് പ്രവർത്തിച്ചു.. അപ്പറത്തെ പ്ലേറ്റില് ബാക്കിയുണ്ടായിരുന്ന ജിലേബി ഞാനും നിമിഷനേരം കൊണ്ട് റാഞ്ചിയെടുത്ത് വായിലാക്കി.. ആ ഒരു തെറ്റല്ലേ എന്റെ പൊന്നു മോനേ ഞാന് നിന്നോട് കാണിച്ചുള്ളൂ… 

പക്ഷേ ആ ജിലേബി സംഭവം പഹയന് വല്ലാണ്ട് ഫീല് ചെയ്തു… അപ്പുറത്തും ഇപ്പുറത്തും കൂടി നാല് സോഫാസെറ്റി കിടപ്പുണ്ട്.. എന്നിട്ടും ചങ്ങായി ഞാനിരിക്കണ സൊഫേല് കുത്തിക്കേറിയിരുന്നു… എന്നിട്ട് എന്നെ നോക്കി ഒരു ചോദ്യം… “ശേറ്റാ…. മൊക്കൂ ശേറ്റനോട് ഒരു കതംകത ശോയ്‌ക്കറ്റേ…..”.  എനിക്ക് ആദ്യം കാര്യം പുടികിട്ടീല്ല… ഇനി ഈ കുരിപ്പെങ്ങാനും എന്നെ തെറിപറഞ്ഞതാണോ… “ഡേയ്…ഡേയ്… പേട്ട് ചെക്കാ, പൊക്കോ അവടന്ന്” ന്നുള്ള ഭാവത്തില് ഞാന് ഒരു നോട്ടം നോക്കി… അവന് ഒരു കൂസലും ഇല്ല…

ചെക്കൻ പിന്നേം എന്നെ നോക്കി “ശോയ്‌ക്കറ്റേ… ശോയ്‌ക്കറ്റേ… കതംകത ശോയ്‌ക്കറ്റേ…” ന്ന് താളത്തില് പറഞ്ഞ് ചിപ്സിന്റെ പാത്രത്തില് രണ്ടിടി… നാലഞ്ച് ചിപ്സ് പുറത്ത്ക്ക് തെറിച്ച് വീണു.. അതിലൊരെണ്ണം മൂക്കട്ടേടെ ബലത്തില് ടീപ്പോയീടെ സൈഡില് ഒട്ടിപ്പിടിച്ച് നിക്കേം ചെയ്തു… ഇപ്രാവശ്യം എനിക്ക് ചെറുതായി കത്തി… ഓഹോ.. അവന് കടംകഥ ചോദിക്കണം…  എന്റെ ബുദ്ധീല് വീണ്ടും ബൾബ് കത്തി… കസ്റ്റമറ് വരുമ്പോഴെക്കും കമ്പനിയാക്കി ഇവനെ കയ്യിലെടുക്കണം.. എന്നിട്ട് വേണം ഡെപ്പോസിറ്റില് ഒരു അഞ്ച് ലക്ഷം കൂടുതല് ചോദിക്കാൻ…

“പിന്നെന്താ…. മോന് ചോദിച്ചോ” ഞാന് നാക്കില് പഞ്ചാര തേച്ചു…

“ശേറ്റാ… മൊക്കൂ അഞ്ച് ശാതനം പരയും… ആ അഞ്ച് ശാധനം കൊന്റ് ശേറ്റന് ഒരു കത പരയണം… വോക്കെ” ഇത്രേം പറഞ്ഞിട്ട് ചിമിട്ട് അവന്റെ മൂക്കട്ടക്കയ്യ് എന്റെ കയ്യിൽക്ക് നീട്ടി… ഞാന് എന്ത് ചെയ്യണംന്നറിയാതെ ആകെ അങ്കൂഷിയായി നിന്നു.. ഒന്നാമത് ലവൻ പറഞ്ഞതെന്താണ്ന്ന് എനിക്ക് ഒരു പൊട്ടു പോലും തിരിഞ്ഞില്ല.. രണ്ടാമത് അവന് നീട്ടിയ കയ്യില് തൊടണ കാര്യം ആലോചിക്കാനേ വയ്യ…

പക്ഷേ ആലോചിക്കേണ്ടി വന്നില്ല… എന്റെ മേലാസകലം രോമാഞ്ചകുചിതനാക്കിക്കൊണ്ട് ആ കുട്ടിപ്പിശാശ് എന്റെ ജീൻസില് ഒരു കൈയ്യ് കുത്തിപ്പിടിച്ച് മറ്റേക്കയ്യ് കൊണ്ട് എന്റെ കയ്യിലടിച്ച് ഡീല് ഒറപ്പിച്ചു.. ഒരു കൈയ്യില് പശേടെ വഴുവഴുപ്പ്… ഞാന് എടങ്കണ്ണിട്ട് നോക്കി…അവന്റെ മറ്റേകയ്യിനും ജീൻസിനും എടേല് പ്രെസ്സ് ചെയ്ത് നാലഞ്ച് തുമ്പി ജന്മങ്ങള് പ്ലാസ്റ്റിക്ക് കവറീക്കെടന്ന് പെടയോ പെട… “ശരി മോനൂ… നമുക്ക് ആദ്യം ഈ കവറ് താഴെ മാറ്റിവച്ചാലോ…..“ ഞാന് ദയനീയായ്ട്ട് ചോദിച്ചു… “ഊം ..സരി“ അവൻ അടുത്ത സെക്കന്റ് ആ കവറ് ചുരുട്ടി പുറത്തെ ഡോറിന്റെ സൈഡിൽക്ക് ഒരേറ്… തുമ്പികളേ എനിക്ക് മാപ്പ് തരൂ…

“അപ്പോ ശേറ്റാ നാന് അഞ്ച് ശാതനം പരയറ്റേ….”  അവന് എന്റെ ജീൻസീന്ന് കയ്യെടുക്കാതെ ചോദിച്ചു.. എന്തോ അഞ്ച് കാര്യം പറയാനാണ്… “പറ പറ” ഞാന് തലവച്ചു കൊടുത്തു…

“ആന… കതിമ്പ്…. കുന്തി…. സൂതി…. കേത്തി…..അഞ്ചെന്നം…. ഇനി ശേറ്റന് കത പര…..”

ഞാന് ആയുധം വച്ച് കീഴടങ്ങി… ഇതെന്ത് കടങ്കഥ… ആദ്യം ആന പിന്നൊക്കെ എന്തെരോ എന്തോ… എനി എന്ത് ചെയ്യണം ന്ന് എനിക്കറിയില്ല… അവനാണെങ്കില്  എന്റെ നെഞ്ചത്ത് പൊങ്കാല വച്ച ഭാവത്തില് കണ്ണെടുക്കാണ്ട് നോക്കി നിക്കാണ്….

“അല്ലാ… ആന എന്ത് ചെയ്തെന്ന്….?”

“ശേറ്റാ…. ആനയില്ലേ… ഈ അപ്പിയിറ്റന കുന്തി… പിന്നെ സൂതി… കതിമ്പ് കേത്തി”…

“ഓ അങ്ങനെ…. ആന….അപ്പിയിടണ സ്ഥലം… പിന്നെ എന്തോ രണ്ട് സാധനം, പിന്നെ കേറ്റി…. അല്ലേ…”

“എന്തോ ശാതനല്ല… ഒന്ന് സൂതി.. കുത്തന സൂതി… പിന്നെ കതിമ്പ്… നല്ല മതു‌രോല്ല കതിമ്പ്”

“അപ്പോ അങ്ങനെയാന് കാര്യം… ആന, കേറ്റി, കരിമ്പ്, സൂചി, കുണ്ടി… ഇതാണ് അഞ്ച് വാക്ക്… ഇനി ഞാന് ഉത്തരം പറയണം…“

“അല്ല… ശേറ്റന് അഞ്ചെന്നം വച്ചിറ്റ് കത പരറ്റനം…”

ഞാന് അവനെ പറ്റിക്കാൻ വേണ്ടി ആലോചിക്കണപോലെ അഫിനയിച്ച് കാണിച്ചിട്ട് ശരിക്കും തല പുകഞ്ഞ് ആലോചിച്ചു… സത്യത്തില് എന്താ ചെയ്യേണ്ടത്… അഞ്ച് വാക്ക് തന്നിട്ട് കഥ പറയണോ.. ഇതെന്ത് കടം കഥ…. എത്ര പെട്ടെന്ന് ഉത്തരം പറയുന്നോ അത്രേം പെട്ടെന്ന് എന്റെ കയ്യീന്ന് അവന്റെ കയ്യെടുപ്പിക്കാം… ഹോ… ഒരു കഥയിപ്പോ എങ്ങനാ ഉണ്ടാക്കണേ… ശരി… എന്തേലും പറയാം…

“അതേ… ഒരു ദിവസം ഈ ആന….“ ഞാന് പറഞ്ഞുതുടങ്ങിയപ്പഴേക്കും ചെക്കൻ എന്റെ വായ പൊത്തി… ഈ അറ്റാക്ക് ഞാന് പ്രതീക്ഷിച്ചിരുന്നില്ല… ദൈവമേ… എന്റെ മുഖത്താകെ ഒരു ഉളുമ്പ് മണം പരന്നു…

“ശേറ്റാ… വേരൊന്നും പരയാമ്പറ്റൂല… അഞ്ചെന്നം മാത്ത്‌രേ പരയാമ്പറ്റൂ…. മൊക്കൂ പരയാ… ആന കുന്തീല് സൂതി കേത്തി”

ങ്ങേ… ഞാന് ഒരു നിമിഷം അവൻ പറഞ്ഞത് ഒന്നുകൂടി റിവൈൻഡ് ചെയ്ത് നോക്കി… “ആന കുണ്ടീല് സൂചി കേറ്റി” കഥയായോ… ഇല്ലല്ലോ… അവന് അഞ്ച് വാക്ക് പറഞ്ഞില്ലേ… അമ്പടാ… ലവൻ അഞ്ചാമത്തെ വാക്ക് വിട്ടുപോയി… ഇതാന് ചാൻസ്… “പോയി ശരിക്കും പഠിച്ചിട്ട് വാടാ” ന്ന് പറഞ്ഞ് ഇവനെ ഓടിച്ച് വിടണം… അവന്റെ ഉളുമ്പ് നാറ്റം അൺസഹിക്കബിൾ ആയിക്കിടക്കുവാണ്… ഞാന് വിജയശ്രീ ലാളിതന്റെ അവശ്യഭാവങ്ങള് മുഖത്തേക്ക് ആവാഹിച്ചു… എന്നിട്ട് ഗമേല് തട്ടിവിട്ടു…

“അയ്യോടാ.. കുട്ടാ… കുട്ടന്റെ കഥേല് അഞ്ചെണ്ണം വന്നില്ലല്ലോ… കരിമ്പ് വിട്ട് പോയല്ലേ…”

“അതേ… ശേറ്റാ… കതിമ്പ് വിറ്റതല്ല…. കതിമ്പ് ശേറ്റൻ ശേറ്റന്റെ കുന്തീല് കേത്തിക്കോ…. റ്റോ…”

ഇതും പറഞ്ഞ് എന്നെ നോക്കി എന്റെ ജീവിതത്തില് ഇന്ന് വരെ ഒരാൾ ചിരിച്ചതില് ഏറ്റവും വലിയ ആക്കിയ ഇളി ഇളിച്ചോണ്ട് സോഫേന്നെറങ്ങി അവനൊറ്റയോട്ടം… പെരുവഴീല് വച്ച് മുണ്ട് പറിക്കപ്പെട്ടവന്റെ മാനസികാവസ്ഥയില് രണ്ട് മിനിറ്റ് ഞാന് ചിരിക്കണോ കരയണോന്നറിയാതെ നിക്കുമ്പോഴേക്കും എന്റെ കസ്റ്റമറ്‌ വീട്ടില് വന്ന് കേറി…

ഇവിടെ ഫ്ലാഷ്ബാക്ക് കഴിഞ്ഞു… ഇനി കൊതുകുതിരി ആന്റി ക്ലോക്ക്വൈസില് തിരിച്ച് തിരിച്ച് തിരിച്ച്… പ്രസന്റ് ടെൻസിലെത്തി…. മിനി ബൈപ്പാസിന്റെ അരികില് വാകമരച്ചോട്ടില് ആത്മനിർവൃതിയിൽ ലയിച്ച് നിന്ന് വാട്ടറ്‌ ഫോഴ്സ് ഡ്രൈവ് ചെയ്യുമ്പഴാ വളവ് തിരിഞ്ഞ് ആ ആപ്പെ ഓട്ടോർഷാ വന്നത്…. ഉള്ളില് കോഴിക്കടേല് വിക്കാന് വച്ചതുപോലെ കുത്തിനെറച്ച് ഒരു പത്തിരുപത് പൊടിപ്പിള്ളേര്…. സ്കൂളീന്ന് വിളിച്ചുകൊണ്ടുവരണ വഴിയാണ്… കൂട്ടത്തില് ഡ്രൈവറ്‌ടെ സീറ്റിന്റെ തൊട്ടടുത്ത് സീറ്റില് തൂങ്ങി, കയ്യിലൊരു വാട്ടർ ബോട്ടിലും പിടിച്ചോണ്ട് സാക്ഷാൽ ശ്രീമാൻ മൊക്കു.

ഈശ്വരാ… ആ കുരുത്തം കെട്ട ചെക്കൻ കാണണ്ട… ഞാന് നേരേ എതിർ സൈഡീക്ക് തിരിഞ്ഞു… കഷ്ടകാലം പിടിച്ചവൻ മൊട്ടയടിച്ചപ്പോ കല്ലുമഴാന്നൊക്കെ കേട്ടിട്ടേയുള്ളു… ഓപ്പോസിറ്റ് സൈഡീന്ന് കോളേജ് വിട്ട് ബസ്സിറങ്ങി വീട്ടീക്ക് നടക്കണ അഞ്ചെട്ട് ശാലീനസുന്ദരിക്കോതകള്… ഞാന് താഴോട്ട് എന്റെ സുനാപ്പീൽ‌ക്ക് നോക്കി… അവനാണെങ്കില് എലി പുന്നെല്ല് കണ്ടതുപോലെ ശർ‌ർ‌ർ‌ർ‌ർ‌ർന്ന് അടിച്ച് വിടുകയാണ്…

ഒരു സൈഡീന്ന് ആപ്പേ ഓട്ടോർഷാ… മറ്റേ സൈഡീന്ന്… കളറ് കളറ് കുമാരികള്… എനിക്കാണെങ്കില് അടുത്തൊന്നും നിക്കണ ലക്ഷണോമില്ല… വരുന്നതൊക്കെ വിധിക്ക് വിട്ട് കൊടുത്ത് തലേം കുനിച്ച് ഞാന് നിന്നു… ഓട്ടോർഷാ എന്റെ കൃത്യം പിന്നില് വന്നു നിന്നു… അവിടെ എറങ്ങാനുള്ള കുട്ടീടെ ബാഗ് തപ്പിയെടുക്കണ നേരം കൊണ്ട് കോളേജ് കുമാരിമാരും അടുത്തെത്തി… എന്റെ ഹാർട്ട്ബീറ്റ് ബാക്ക്ഗ്രൌണ്ടില് പടാ.. പടാ… ന്നടിച്ചോണ്ടിരിക്കണതിന് പുല്ലുവെലപോലും കൊടുക്കാതെ, ഓട്ടോർഷേലുള്ള എല്ലാ പിറുങ്ങിണിപ്പിളേർടേം,  പിന്നാലെ വന്ന കോലേജ് സുന്ദരിമാര്ടേം ഒക്കെ എടേലെ ലോക്കൽ ഹീറോ ആയി മാറി മൊക്കൂ എന്നെ നോക്കി എന്റെ ശവപ്പെട്ടീലെ അവസാനത്തെ ആണിയടിച്ച് കേറ്റിക്കൊണ്ട് ആ അമിട്ട് പൊട്ടിച്ചു..

“ശേറ്റാ… ശൂശിച്ച് ശീശീ ഒയിക്കനേ……  ശുനാപ്പി കാക്ക കൊത്തിക്കൊന്റ് പോവാടെ നോക്കനേ….”

 

എതിരേ വന്ന ലോറീടെ അടീപ്പെടാതെ ബൈക്കിനെ വെട്ടിച്ച് ഹൈവേയിൽ നിന്നും ഇടവഴിയിലേക്ക് കയറുമ്പോഴും സതീഷ് ആകെ കൺഫ്യൂഷനിലായിരുന്നു. എന്നാലും ഷൈനിക്കിതെന്താ പറ്റിയത്…


അനിതയുടെ അനിയത്തിയാണ് ഷൈനി.. അനിതയാണെങ്കിൽ തന്റെ കാമുകിയും..
അനിതയെപ്പോലെ ജ്വലിക്കുന്ന സൌന്ദര്യമൊന്നുമില്ലാത്ത, എന്നാൽ ഒരു നാട്ടിൻപുറത്തുകാരീടെ എല്ലാ വശ്യതയും ആരെയും ആകർഷിക്കുന്ന അഴകളവുകളുമുള്ള ഒരു ശാലീന സുന്ദരിയായിരുന്നു ഷൈനി..


പലപ്പോഴും അമ്പലത്തിൽ വച്ച് അനിതയോടൊപ്പം കാണുമ്പോൾ കൈമാറുന്ന ഒരു കൊച്ചുപുഞ്ചിരി, അതല്ലെങ്കിൽ  ഓഫീസ് വിട്ട് വരുന്ന വഴിയിൽ വല്ലപ്പോഴും കാണുമ്പോൾ ചോദിക്കുന്ന ചെറു കുശലാന്വേഷണങ്ങൾ, അത്രയൊക്കെയേ ഉണ്ടായിരുന്നുള്ളൂ തങ്ങൾ തമ്മിലുള്ള ബന്ധം. എന്നാൽ കഴിഞ്ഞ ആഴ്ചയോടെയായിരുന്നു കാര്യങ്ങൾക്ക് മാറ്റം സംഭവിച്ച് തുടങ്ങിയത്.


ഒരു വർഷത്തിലധികമായി താനും അനിതയുമായി കൊടുമ്പിരികൊണ്ട് നടക്കുന്ന പ്രേമമാണെങ്കിലും താടക ഇന്നുവരെ മണപ്പിച്ച് നോക്കാൻ പോലും നോൺ‌വെജ്ജ് തന്നിട്ടില്ല.


ഇതൊരു മെട്രോപോളിറ്റൻ സിറ്റിയല്ലേ…തനിക്കെന്താ നല്ല ശമ്പളമുള്ള ജോലിയില്ലേ… അവൾക്കെന്താ പകല് മുഴുവനും ഒഴിഞ്ഞുകിടക്കുന്ന വീടില്ലേ.. ഹിന്ദുസ്ഥാൻ കമ്പനിക്കാരെന്താ ഇപ്പഴും പ്ലാസ്റ്റിക്കും ഗുളികേം ഒക്കെ ഇഷ്ടമ്പോലെ ഇറക്കുന്നില്ലേ… ങ്ങാ.. പറഞ്ഞിട്ടെന്താ കാര്യം… മുട്ടക്കോസ് തൂക്കുമ്പഴേക്കും പെണ്ണ് കിണുങ്ങല് തുടങ്ങും… ശ്ശേ… എന്തോന്ന്‌ കാമുകി…


ഇതിന്റെയൊക്കെ ഫ്രസ്ട്രേഷനും പാരാസൈക്കോഎക്സ്പ്ലോഷനും പിന്നെ അതും ഇതും തെറീം ഒക്കെ പറഞ്ഞ് കഴിഞ്ഞയാഴ്ച തല്ലുകൂടി ആ വീട്ടീന്നിറങ്ങിവന്നതാ… ഇന്നുവരെ ലവള് തന്നെ വിളിച്ചിട്ടില്ല… ഒരു മെയിലില്ല… എസെമെസ്സില്ല… മിസ്സ്ഡ് ഇല്ല… ഹൂ…ഹൂ.. ഒന്നര വർഷം വേസ്റ്റാക്കിയത് മിച്ചം…


പക്ഷേ അതിനിടയിലായിരുന്നു നാല് ദിവസം മുൻപ് ഷൈനീടെ മൊബൈലീന്നൊരു മിസ്സ്ഡ് വന്നത്… ഓ ഇത് അനിതയായിരിക്കും.. തിരിച്ച് വിളിക്കണോ വേണ്ടയോന്നൊക്കെ ആലോചിച്ച് ആലോചിച്ച് അവസാനം വിളിച്ചു.. അനിതയല്ല.. ഷൈനി തന്നെ… തല്ലുകൂടിയതൊക്കെ അറിഞ്ഞു… പാവം സതീഷേട്ടനെ അവള് മിസ്സ് ചെയ്യണൂത്രേ…


പിന്നെ കഴിഞ്ഞ മൂന്ന് ദിവസോം ഫോൺ‌വിളീടെ ഫ്രീക്വൻസി കൂടി വന്നു… മിണ്ടാപ്പൂച്ചയായിരുന്ന ഷൈനിക്കിതെന്തുപറ്റി…


ഇന്ന് രാവിലെ വിളിച്ചിട്ട് പെട്ടെന്ന് വീട്ടീല് വരാൻ പറഞ്ഞു… താനാണെങ്കിൽ കമ്പനീല് ബോസിന്റെ കൊമ്പത്തെ പ്രൊജക്റ്റിന്റെ ഡെഡ്‌ലൈനും കയ്യീപ്പിടിച്ച് മിഴുങ്ങസ്യാ ആയിക്കെടക്കുന്ന സമയം.. നാളെ സൺ‌ഡേ വന്നാമതിയോന്ന് ചോദിച്ചിട്ട് സമ്മതിക്കുന്നില്ല… നാളെ വീട്ടില് എല്ലാരും ഉണ്ടാവുംത്രേ…


ശരി.. എന്തേങ്കിലും അത്യാവശ്യം കാണുവായിരിക്കും.. അല്ലാതെ അവള് ഇങ്ങനെ വിളിക്കില്ല.. അപ്പറത്തെ ക്യാബിനിലെ ആന്റീടെ കയ്യും കാലും പിടിച്ച് തന്റെ വർക്ക് മൊഡ്യൂൾ ഏൽ‌പ്പിച്ച് കൊടുത്ത് ഓഫീസീന്നിറങ്ങി…


കോളനി റോഡീക്കൂടി എടത്തും വലത്തും മാറിമാറി തിരിഞ്ഞ് ഒടുക്കം ഹൌസ് നമ്പർ എം.17 ന് മുൻപിലെത്തി. ബൈക്ക് സൈഡാക്കി സ്റ്റാൻഡിട്ട് വച്ചതിനു ശേഷം. ശബ്ദം വരാതെ കിണ്ടി മാറ്റി ഗേറ്റ് തൊറന്ന് കേറി കോളിംഗ് ബെല്ലടിച്ചു.. മൂന്നാല് മിനിറ്റ് കൊണ്ട് ചട്ടീല് വച്ച മണിപ്ലാന്റിന്റെ ആകെയുണ്ടായിരുന്ന മൂന്ന് ഇലേം നുള്ളി തീർത്തു. എന്നിട്ടും ആരും വാതില് തുറക്കണ ലക്ഷണമൊന്നും കാണുന്നില്ല… വിളിച്ചുവരുത്തി ആളെ വടിയാക്കി ദേഷ്യം തീർത്തതാണോ ആ ഡാഷ് മോള്..


തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോഴാണ് വാതിലിന്റെ ലോക്ക് തിരിയുന്ന ശബ്ദം കേട്ടത്.. അരയടി തുറന്ന വാതിലിന്റെ എടേക്കൂടി ഷൈനീടെ തല പ്രത്യക്ഷപ്പെട്ടു…


“സതീഷേട്ട കേറി വരൂ…. “ തല ഉള്ളിലേക്ക് തന്നെ വലിഞ്ഞു…


എന്താദ് പുതിയ പരിപാടീ…ന്ന് ആലോചിച്ചോണ്ട് വാതില് തുറന്ന് ഉള്ളിക്കേറിയ താൻ ആ കാഴ്ച കണ്ട് അന്തോം കുന്തോം വിട്ട് തകർന്ന് തരിപ്പണമായി പ്രതിമപോലെ നിന്നുപോയി…


കുളിച്ചീറൻ മാറാതെ ബാത്ത് ടവലിൽ നിൽക്കുന്ന ഷൈനി… മുടിയിൽ നിന്നും വെളുത്ത തുടയിലേക്ക് തട്ടിത്തെറിച്ച് വീഴുന്ന വെള്ളത്തുള്ളികൾ. മേൽചുണ്ടിലെ നനുത്ത രോമങ്ങളും ടവ്വലിനുള്ളിൽ വീർപ്പുമുട്ടുന്ന താഴികക്കുടങ്ങളും.. ചുണ്ടിലെ കുസൃതിച്ചിരിയും.. മുന്നിൽ കാണുന്ന കാഴ്ച വിശ്വസിക്കാനാവാതെ നാവ്‌ എന്നേ വയറ്റിലെത്തിനുള്ളിലേക്കിറങ്ങിപോയിരുന്നു…


തന്റെ അമ്പരപ്പ് കണ്ടിട്ടോ എന്തോ.. സംസാരിച്ചത് ഷൈനിയായിരുന്നു.
“കഴിഞ്ഞയാഴ്ച ചേച്ചിയുമായി വഴക്കിട്ടത് മുഴുവൻ ഞാൻ കേട്ടാരുന്നു.. സതീഷേട്ടന്റെ കാര്യം ഓർത്തിട്ട് എനിക്ക് സങ്കടമുണ്ട്.. അനിതേച്ചിക്കിതൊന്നും പറഞ്ഞാ മനസ്സിലാവൂല്ല… റ്റു ബി ഫ്രാങ്ക്, സതീഷേട്ടനുമായി എനിക്കൊരു റിലേഷൻഷിപ്പിനൊന്നും താല്പര്യമില്ല.. അനിതേച്ചി ഇതൊരിക്കലും അറിയാനും പോണില്ല..  പക്ഷേ നമ്മള് രണ്ടാൾക്കും വേണ്ടത് ഒന്നാണ്.. എല്ലാരും കൂടിയൊരു പാർട്ടിക്ക് പോയിരിക്കുവാ… ഈ പകൽ മുഴുവൻ നമുക്ക് അടിച്ച് പൊളിക്കാ…. ഇന്ന് ഒരു ദിവസം മാത്രം…”


ഹൌ… എന്തായീ കേട്ടത്… ഷൈനിക്ക് ഇങ്ങനേം ഒരു മുഖമുണ്ടായിരുന്നോ… ഇത്രേം നാളും ഒന്നോ രണ്ടോ വാക്കിൽ സംസാരം ഒതുക്കിയിരുന്ന പെൺകിടാവ് ഇവൾ തന്നെയായിരുന്നില്ലേ… ഇവളെയായിരുന്നല്ലോ താൻ പ്രേമിക്കേണ്ടിയിരുന്നത്… തന്റെ ആഗ്രഹങ്ങൾ അനിതയേക്കാൾ ഇവൾ മനസ്സിലാക്കിയിരിക്കുന്നു… ഈ അവസരം… എത്ര രാതികളിൽ ഇങ്ങനെയൊരു ദിവസം സ്വപ്നം കണ്ടിരിക്കുന്നു… പക്ഷേ അതൊക്കെ അനിതയെക്കുറിച്ചായിരുന്നൂന്ന് മാത്രം…


പക്ഷേ… അനിത… ഷൈനീടെ ഒപ്പം ഇങ്ങനെയൊക്കെ ആയാ താനിത് അനിതയോട് ചെയ്യുന്ന ക്രൂരതയല്ലേ… വിശ്വാസവഞ്ചനയല്ലേ… അല്ല.. അപ്പോ അവൾക്ക് തന്നോട് ക്രൂരത കാണിക്കാം… എത്ര കാലായി തങ്ങള് പ്രേമിക്കുന്നു… ചുറ്റുപാടും ഉള്ളോര് പ്രേമിച്ചും കാമിച്ചും  നടക്കുന്നതൊന്നും ഇവള് കാണാഞ്ഞിട്ടല്ലോ… അല്ലല്ലോ… എന്നിട്ടാ തന്നോടീ ഒടുക്കത്തെ കണ്ടീഷൻസൊക്കെ… എന്നാ പിന്നെ ദുഷ്ടതയ്ക്ക് ഇങ്ങനേം മറുപടി കൊടുക്കാല്ലോ… അത്രയ്ക്കുണ്ട് ഉള്ളില് കടി…


ന്നാലും അത് ച്ചിരി കൂടുതലാവൂല്ലേ… അനിതയുടെ പരിഭവിക്കുന്ന മുഖം മനസ്സില് തെളിഞ്ഞുവന്നു… ഒന്നൊന്നരക്കൊല്ലം ഈ നെഞ്ചീന്ന് താഴെയിറക്കാതെ കൊണ്ട് നടന്നിട്ട്… അവസാനം ഒന്നു തമാശക്ക് പിണങ്ങിക്കിട്ടിയ ഗ്യാപ്പില് ഇങ്ങനെയൊരു ചെയ്ത്ത് വേണോ….


ശ്ശെടാ… ഇപ്പോ ആകെക്കൂടി കൺഫ്യൂഷസായല്ലോ… മുൻപില് ഷൈനിയാണെങ്കില് ഇപ്പോ പൊട്ടാറായ വെടിക്കുറ്റി കണക്കിന് നിക്കുന്നു… അനിതയോട് എന്നെന്നേക്കുമായി ഗുഡ്‌ബൈ തന്നെ പറഞ്ഞാലോ..  വേണോ…അതോ വേണ്ടേ… നിക്കണോ… അതോ പോണോ…


ഒരു നിമിഷം അനിതയുമായി കഴിഞ്ഞ നിമിഷങ്ങൾ റീവൈൻഡ് ചെയ്തു…  എന്നിട്ട് തന്റെ ഒരുപാടുകാലത്തെ അഭിലാഷങ്ങൾ ഇന്ന് പൂവണിയിച്ച് തരാൻ പോവുന്ന ഷൈനിയുടെ തിളങ്ങുന്ന കണ്ണില് നോക്കി ഒന്നു ചിരിക്കാൻ ട്രൈ ചെയ്തു.. എന്നിട്ട് പൂക്കുറ്റി പോലെ വെറച്ചോണ്ടിരുന്ന കൈയ്യോണ്ട് കഷ്ടപ്പെട്ട് വാതിലിന്റെ ലോക്ക് തുറന്ന്, പിറകിൽ നിന്നുള്ള ഷൈനിയുടെ വിളിയെ കേട്ടിട്ടും കേക്കാത്തതുപോലെ, ഗേറ്റിന് വെളിയിൽ വച്ചിരിക്കുന്ന ബൈക്കിനെ ലക്ഷ്യാക്കി ഓടി….


തലയുർയത്താണ്ട് ഓടിയതോണ്ടാവണം, തൊട്ടടുത്തെത്തിയിട്ടേ താനത് കണ്ടുള്ളൂ… രണ്ടും കയ്യും നീട്ടിപ്പിടിച്ച് ഗേറ്റിനു കുറുകേ നിൽക്കുന്നു അനിത… കണ്ണിൽ നിന്നും കുടുകുടാ ചാടിയിറങ്ങുന്ന പൂങ്കണ്ണീര്… അപ്പോ ആ വഞ്ചകി ഷൈനി പാർട്ടീന്ന് പറഞ്ഞതൊക്കെ എന്താർന്നൂ… പടപടാ അടിക്കണ ചങ്ക്… തിരിഞ്ഞ് വാതിലിൽക്ക് നോക്കി… കൃത്യസമയത്തിന് ബാത്ത് ടവല് കാരി പൂരം കാണാന് വന്നു നിക്കുണൂ… ആഹാഹാ.. പൂർത്തിയായി..

ഇനി താനെന്തൊക്കെ പറഞ്ഞാലും അനിത വിശ്വസിക്കാൻ പോണില്ല… ഒന്നരക്കൊല്ലത്തെ അധ്വാനമാണ് ശൂ…ന്ന് കാക്കകൊത്തിപ്പോവാൻ പോണത്… എത്ര ലിറ്ററ് പെട്രോള്… എത്ര ചുരിദാറ്‌… അതൊക്കെ പോട്ടെ, ഇനീം കോഴി കളിച്ച് പിന്നാലെ നടന്ന് ഒരുത്തീനെ തപ്പിക്കണ്ട്പിടിക്കണ്ടേ…


പക്ഷേ അവടെ സംഭവിച്ചത് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളായിരുന്നു… നീട്ടിപ്പിടിച്ച കൈയ്യോടെ ഓടിവന്ന അനിത തന്നെ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു.. കഷ്ടപ്പെട്ട് ജിമ്മീപ്പോയി കൊഴുപ്പൊക്കെ കളഞ്ഞ തന്റെ നെഞ്ചില്ക്ക് തലയിട്ട് ഉരുട്ടി മൂക്ക് പിഴിഞ്ഞതിന്റെ എടേക്കൂടി മൂളീം ഞെരങ്ങീം ലവള് പറഞ്ഞ ഡയലോഗ്സ് ഏതാണ്ട് ഇങ്ങനാരുന്നു…


“എന്നോട് ക്ഷമിക്ക് സതീഷേട്ടാ… എല്ലാ ആണുങ്ങളേം പോലെ വെറുതേ വളയ്ക്കാൻ നടക്കുന്നവനാ സതീഷേട്ടനെന്ന് എന്റെ കൂട്ടുകാരികള് പറഞ്ഞപ്പോ ഞാനും ഒരു നിമിഷത്തിന് അങ്ങട് വിശ്വസിച്ച് പോയി… ഏട്ടനെ ടെസ്റ്റ് ചെയ്യാൻ വേണ്ടി ഞാന് തന്നെയാ ഷൈനീനെ സെറ്റപ്പാക്കീത്… ഇങ്ങനെ ഒരു ഗോൾഡൻ ചാൻസ് കിട്ടീട്ടും ഒന്ന് സംസാരിക്ക പോലും ചെയ്യാതെ വാതില് കൊട്ടിയടച്ച് പുറത്തേക്കോടിയ എന്റെ സതീഷേട്ടനെപ്പൊലെ ഒരാളെ കിട്ടാൻ നൂറ് കൊല്ലം തപസ്സിരിക്കണം…. വാ സതീഷേട്ടാ… നമുക്ക് എന്റെ മുറിയിൽക്ക് പോവ്വാ.. പാർട്ടിക്ക് പോയവരൊക്കെ വൈകുന്നേരേ വരൂ…”


അനിതെയേം നെഞ്ചോട് ചേർത്ത്പിടിച്ച്, കോണിപ്പടി കയറി മുകളിലെ മുറിയിലേക്ക് പോവുന്ന വഴിക്ക് ജനലിലൂടെ സതീഷ് തന്റെ ബൈക്ക് ഒന്ന് പാളി നോക്കി… പിന്നെ ഒരിക്കലും അനിതയ്ക്ക് മനസ്സിലാവാത്ത ആ കള്ളച്ചിരി ചിരിച്ച് കട്ടിലിലേക്ക് മറിഞ്ഞു…

 

സാരോപദേശം : കോണ്ടം പേഴ്സിൽ വയ്ക്കാതെ ബൈക്കിൽ സൂക്ഷിക്കുക.


(ചിത്രത്തിന് കടപ്പാട് : ക്രിയേറ്റീവ് കോമ്മൺസ് സെർച്ച് (http://www.lovehkfilm.com/ ))

ടിനിന്ന കൺപോളകൾ വേദനിപ്പിച്ച് പ്രതിഷേധമറിയിച്ചെങ്കിലും, അതിനെയെല്ലാം അവഗണിച്ച് അയാൾ സർവ്വശക്തിയുമെടുത്ത് അലറിക്കരഞ്ഞു. എന്നിട്ട് തന്റെ  തൊണ്ടക്കുഴിയിൽനിന്നും പുറത്തേക്ക് തള്ളിവരുന്ന കാറ്റിന്റെ ഗതിക്കായി കാതോർത്തു.

പിന്നെയും എന്തോ ഒന്നുകൂടി നഷ്ടപ്പെട്ടിരിക്കുന്നു. എന്താണത്…? ചിന്തകൾക്കൊന്നും ഒട്ടും വ്യക്തതയില്ലാത്തതുപോലെ. അല്ല താൻ കരഞ്ഞപ്പോൾ ശബ്ദവും വന്നില്ലെന്നോ…

അതോ താൻ മരിച്ചോ…? ഏയ്..ഇല്ലല്ല… മരിക്കുന്നത് ഇങ്ങനെയൊന്നുമല്ല.. അത്ര എളുപ്പമൊന്നും മരിക്കാനും പോവുന്നില്ല. ഇനിയും എന്തൊക്കെ അനുഭവിച്ചുതീരാൻ ബാക്കികിടക്കുന്നു…

ഇതെവിടെയാണ്…? അഴുകിയ ചെളിയുടെ മണം മൂക്കിലേക്ക് തുളച്ചുകയറുന്നു. കഴുത്തിലാരോ കയറിട്ട് മുറുക്കിയതുപോലെ. വല്ലാത്തൊരു വിമ്മിട്ടം. ചുമലുകൾ കൂച്ചിക്കൊണ്ട് അയാൾ പതുക്കെ എഴുന്നേറ്റു… ഥക്ക്… കഴുത്തിനുപിന്നിൽ എന്തോ കനത്തിൽ തട്ടി ശ്രമം പാതിവഴിയിൽത്തന്നെ നിന്നുപോയി. അടുത്ത നിമിഷം അയാളുടെ കാതുകളെ പിളർത്തിക്കൊണ്ട് ഒരിരമ്പം കടന്നുപോയി. ചെവികൾ കൊട്ടിയടയ്ക്കാൻ തുടങ്ങിയ അയാ‍ളെ കൂടുതൽ തളർത്തിക്കൊണ്ട് തന്റെ കൈകൾ അനക്കാനാവുന്നില്ലെന്ന സന്ദേശവും തലച്ചോറിലെത്തി…..

കോടിപ്പോയ ഒരു ചിരി അയാളുടെ ചുണ്ടിൽ മിന്നിമറഞ്ഞു. സാധാരണ ഇത്ര പെട്ടെന്ന് താൻ കീഴടങ്ങാറില്ലല്ലോ… അയാൾ കിതച്ചുകൊണ്ട് കണ്ണടച്ചു. പിന്നെ മണ്ണിലമർത്തിപ്പിടിച്ച മുഖത്തോടെ കുറച്ചു നേരം ചിന്തകളെ കെട്ടഴിച്ചു വിട്ടു…

ഇന്ദ്രിയങ്ങൾ തളർച്ചയിൽ നിന്നും കരകയറാൻ തുടങ്ങിയപ്പോൾ അയാൾ പതുക്കെ മുഖമുയർത്തിനോക്കി. കണ്ണ് തുളച്ചുകയറുന്ന ഇരുട്ട്. അതോ തന്റെ കാഴ്ചശക്തിയും നഷ്ടപ്പെട്ടോ. കഴുത്തിലെന്തോ വീണ്ടും മുറുകുന്നു. അയാൾ കിടന്നകിടപ്പിൽ ഒന്നാഞ്ഞു. നെഞ്ചിൽ തടഞ്ഞത് മൊബൈൽ ഫോണാണെന്ന് മനസ്സിലായപ്പോൾ പ്രതീക്ഷയുടെ ഒരു നേർത്ത കിരണം. പക്ഷേ കൈകൾ അനങ്ങുന്നില്ല. തങ്ങളെവിടെയോ കുടുങ്ങിക്കിടക്കുകയാണെന്ന് കൈവിരലുകൾ കരയുന്നത് കേട്ടില്ലെന്ന് നടിച്ചു…

ഒരു ദീർഘശ്വാസമെടുത്ത് അയാൾ കിടന്നകിടപ്പിൽ ലക്ഷ്യമില്ലാതെ നിരങ്ങി. സന്തോഷം… അതേറ്റു. മൊബൈൽ കുറേശ്ശെ മുന്നോട്ട് തള്ളിവന്നു. താടിയെല്ലും മൂക്കിന്റെ പാലവും പത്തുപതിനഞ്ച് മിനിറ്റിന്റെ മിനക്കേടും വേണ്ടിവന്നു അതിന്റെ പൂട്ടൊന്ന് തുറക്കാൻ. എന്നിട്ട് നിരാശയായിരുന്നു ഫലം. അല്ലെങ്കിലും പണ്ടേ താൻ പരിധിക്ക് പുറത്തായിരുന്നല്ലോ…

കറുപ്പിന്റെ സൌന്ദര്യം വാൾപേപ്പറാക്കിയിട്ട നിമിഷത്തെ ശപിച്ചുകൊണ്ട് മൂന്നരയിഞ്ച് സ്ക്രീനിൽ നിന്നും അരിച്ചുവന്ന അരണ്ട പ്രകാശത്തിൽ അയാൾ ചുറ്റുപാറ്റും നോക്കി. കഷ്ടിച്ച് ഒരാൾക്ക് മാത്രം നൂണ്ടുകിടക്കാവുന്ന വട്ടം. ചുറ്റും അടർന്നു നിൽക്കുന്ന കല്ലുകൾ തീർത്ത ഭിത്തി. താഴെ പഴകിയ മണ്ണ് കുഴഞ്ഞുകിടക്കുന്നു. അടർന്നു വീണ കല്ലുകൾ കുറച്ചുമുന്നിലെ കാഴ്ചകൾ മറച്ചുപിടിച്ച് അയാളെ നോക്കി കൊഞ്ഞനം കാണിച്ചു…

പെട്ടെന്ന് കാതുകളെ തുളച്ചുകൊണ്ട് ഒരിരമ്പം കൂടി കടന്നുപോയി. എന്നാൽ ഇത്തവണ അത് തന്റെ തലയ്ക്ക് മുകളിൽ കൂടിയാണെന്ന് അയാൾ കണ്ടുപിടിച്ചു. നേരത്തേയും അങ്ങിനെതന്നയായിരിരുന്നോ എന്ന് ഓർത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ അയാൾളുടെ തലക്ക് മീതെ ശബ്ദങ്ങൾ ഘോഷയാത്രയായി കടന്നുപോയിക്കൊണ്ടിരുന്നു …

തുടക്കത്തിൽ അതൊരു വേറും ഭ്രാന്തൻ തോന്നലാണെന്ന് തന്നത്താൻ വിശ്വസിപ്പിക്കാൻ ശ്രമിച്ചുനോക്കിയെങ്കിലും ഒടുവിൽ ആ ഭീകര സത്യം അയാൾ അംഗീകരിച്ചു . അതെ… തന്റെ തലയ്ക്ക് മുകളിലൂടെ ഘോഷയാത്ര നടത്തുന്ന ഇരമ്പങ്ങൾ റോഡിലൂടെ പായുന്ന വാഹനങ്ങളാണ്. ആഹാ… താനപ്പോൾ മണ്ണിനടിയിലാണ്. ഒരുപാട് വണ്ടികൾ കടന്നുപോകുന്ന ഏതോ തിരക്കേറിയ നഗരപാതയ്ക്കടിയിൽ. അയാൾ പിന്നെയും ചുണ്ടുകോട്ടി…

വാഹനങ്ങളെ താനെന്നും പരിഹാസത്തോടെയേ നോക്കിയിട്ടുള്ളൂ… എന്തിനാണ് ഇവറ്റകൾ വാലിന് തീ പിടിച്ചതുപോലെ പുകയുംതുപ്പി ഇങ്ങനെ പാഞ്ഞുനടക്കുന്നത്…?

എന്തെങ്കിലും ആയിക്കോട്ടെ, ഈ പാതയ്ക്കടിയിലെങ്ങനെ വന്നുപെട്ടു…? ഒരു ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങൾ എവീടെയെങ്കിലും കിടപ്പുണ്ടോയെന്ന് ഓർമ്മയിലൊന്ന് ഓടിച്ച് തിരഞ്ഞുനോക്കി. അങ്ങനെയാണെങ്കിൽ പിന്നെ തിരക്കിട്ട റോഡും വാഹനങ്ങളുമൊന്നും കാണില്ലല്ലോ…

ഓർമ്മകളുടെ നൂൽ‌പ്പാലം അറ്റുവീഴുന്നതിനുമുൻപ് ചെയ്തുകൊണ്ടിരുന്നതെന്താണെന്ന് അയാൾ ചികഞ്ഞെടുക്കാൻ ശ്രമിച്ചു. എങ്ങനെയെങ്കിലും ഒന്നു കരഞ്ഞേതീരൂ എന്ന് വാശിപിടിച്ച് ഓഫീസിൽ നിന്നിറങ്ങിയോടിയത് എന്നാണ്… കരയാനുള്ള വഴികൾക്കായി ഇന്റർനെറ്റിൽ തിരഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ എപ്പോഴോ ആയിരുന്നല്ലോ കയ്യിലിരുന്ന പേന കണ്ണിലേക്ക് കുത്തിയിറക്കിയത്…. അതൊത്തിരി നാളുകൾക്ക് മുമ്പല്ലേ…. അല്ലെങ്കിൽ തന്നെ മൂന്നാഴ്ചയെങ്കിലും കെട്ടിവച്ചാലേ കണ്ണിലെ മുറിവുണങ്ങൂ എന്നല്ലേ അന്ന് ഡോക്ടർ പറഞ്ഞത്…

എവിടെയോ പോയൊളിച്ച കരച്ചിലിന്റെ ഓർമ്മകൾ പൈശാചികമായിത്തന്നെ അയാളെ കുത്തിനോവിക്കാൻ തുടങ്ങിയിരുന്നു. എന്നിട്ടും ഒരു തുള്ളി കണ്ണുനീരു പോലും പുറത്തേക്കൊന്നെത്തിനോക്കുവാൻ പോലും ദയ കാണിച്ചില്ല. ഇത്രയും കോലാഹലങ്ങൾക്കിടയിലും ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്ന ഭാവത്തിൽ താഴെയൊരാൾ വാളൂരിനിൽക്കുന്നതെന്തിനാണെന്ന്  അയാൾ അൽഭുതപ്പെട്ടു. അൽഭുതം അസ്വസ്ഥതയ്ക്ക് വഴിമാറിയപ്പോൾ കണ്ണുനീരിന്റെ പ്രശ്നങ്ങൾ ഒരു വശത്തേക്ക് തള്ളിവച്ച് അസ്വസ്ഥതകളെ ഇരുതുടകളും ചേർത്തമർത്തിയൊതുക്കാൻ തുടങ്ങി…

മനുഷ്യൻ എത്ര അല്പനാണെന്ന് തളർച്ചയോടെ അയാളാലോചിച്ചുനോക്കി. അയഞ്ഞുതുടങ്ങിയ പേശികൾക്ക് ഒരിത്തിരി വായുസഞ്ചാരം കൊടുക്കാനായി കുടഞ്ഞ കാല്പാദത്തിൽ നേരിയതണുപ്പിന്റെ സൂചിമുനകൊണ്ടപ്പോൾ ഒരു നിമിഷാർധം അയാൾക്ക് സ്ഥകകാലബോധം നഷ്ടപ്പെട്ടു. ഏതോ അജ്ഞാതശക്തിയുടെ പ്രേരണയാലെന്നപോലെ അയാൾ കാലുകൊണ്ടെന്തോ പതുക്കെ തിരയാൻ തുടങ്ങി…

കാലുകൾകൊണ്ട് രുചിയറിയാൻ തന്നെ പഠിപ്പിച്ചതാരാണ്….?

കൊതുകുകളുമായി സൌഹൃദം പങ്കിട്ട ആ കാലത്തെപ്പറ്റിയുള്ള ചിന്ത കടന്നുവന്നപ്പോഴൊക്കെ വെളുത്ത കണങ്കാലുള്ള പെൺകുട്ടിയുടെ മുഖം ഒന്നുകൂടി മനസ്സിൽ വരച്ചെടുക്കാൻ ശ്രമിച്ചുനോക്കിയിട്ടുണ്ട്. എന്തുകൊണ്ടോ ഒരിക്കലും അതിന് കഴിയാറില്ല. പിന്നെയാണോർക്കുക. താനെന്തൊരു മണ്ടനാണ്. ഒരിക്കൽ പോലും തനിക്കാ മുഖത്തേക്കൊന്ന് നോക്കാനുള്ള ധൈര്യം വന്നിട്ടില്ലല്ലോ…

ഒമ്പതാം ക്ലാസ്സ് പഠനം ഏതാണ്ട് അവസാനിക്കാറായ സമയത്താണ് വീട്ടുകാരുടെ നിർബന്ധം സഹിക്കവയ്യാതെ വയസ്സി ടീച്ചറമ്മയുടെ അടുത്ത് സയൻസ് ട്യൂഷന് ചേരുന്നത്. സ്കൂളില് പഠിപ്പിക്കുന്നതൊന്നും തനിക്കുള്ളതല്ലെന്ന തിരിച്ചറിവ് തനിക്കല്ലാതെ മറ്റാർക്കും തോന്നാത്തതെന്തെന്ന് അത്ഭുതപ്പെട്ട നാളുകൾ. നീളമുള്ളൊരു മേശയ്ക്ക് ഇരുവശത്തും ആണും പെണ്ണുമായി പത്തമ്പത് മുഖങ്ങൾ. മടിയിലും മേശപ്പുറത്തും തുറന്നുവച്ച തവിടൻ ചട്ടയുള്ള പുസ്തകങ്ങളെ നോക്കിയിരുന്ന്, കേൾക്കുന്നതൊക്കെ മനസ്സിലാവുന്നുണ്ടെന്ന ഭാവേന തലയാട്ടുന്ന വിഡ്ഡിക്കൂട്ടങ്ങളിരൊളാവുന്നതിനേക്കാൾ ചത്തുപോവാനായിരുന്നു തനിക്കിഷ്ടം.

വാതിൽ‌പ്പടിയിൽ മടിച്ചുനിന്ന തന്നെക്കണ്ട ടീച്ചർ ഏമ്പക്കമിടുന്നതുപോലൊരു ശബ്ദമുണ്ടാക്കി വിളിച്ച് ഇടയിലൊരിടത്ത് കുത്തിക്കേറ്റിയിരുത്തി. ആരുടേയും മുഖത്തുപോലും നോക്കാതെ യാന്ത്രികമായി പാഠങ്ങൾ വായിച്ചു തള്ളുന്ന ഈ വയസ്സിക്ക് എങ്ങനെ ഇത്രയധികം പിള്ളേരെ ട്യൂഷൻ പഠിപ്പിക്കാൻ കിട്ടുന്നു എന്ന് ആലോചനയിൽ ആദ്യത്തെ കുറച്ചു ദിവസങ്ങൾ കടന്നുപോയി. പിന്നെ മേശവിരിയിലെ നൂലുകൾക്ക് ഓരോന്നായി റെയ്നോൾഡ്സ് പേനയുടെ നിറങ്ങൾ പകരലായി ജോലി. സ്വതവേ കുമ്പിട്ട തല അങ്ങിനെ തന്നെ വയ്ക്കാൻ എപ്പോഴും ശ്രദ്ധിക്കാറുള്ളതുകൊണ്ട് കൊണ്ട് കൂട്ടുകാരോ കൂട്ടുകൂടലോ ഒന്നും ശല്യപ്പെടുത്താൻ വന്നില്ല.

അതിനിടയിലായിരുന്നു വിളിക്കാതെ വന്ന അഥിതിയായി ആദ്യത്തെ കൊതുകെത്തിയത്. കൊതുകുകളെ ജീവനോടെ പിടികൂടി കാലും, ചിറകും അതിസൂക്ഷ്മമായി അടർത്തിമാറ്റുന്ന കലാപരിപാടിക്ക് ഒരു ദിവസത്തെ ട്യൂഷൻ സമയം മുഴുവൻ വിനോദിപ്പിക്കാനുള്ള വകുപ്പുണ്ടായിരുന്നതുകൊണ്ട് കുറച്ചുദിവസങ്ങൾ കൂടി മുന്നോട്ടുപോയി. പക്ഷേ വിശാലമായ മേശയെ പൊതിഞ്ഞ് അടിവരെ നീണ്ടുകിടന്ന നീളൻ മേശവിരി സൃഷ്ടിച്ച ഗുഹയ്ക്കുള്ളിലെ തുടുത്ത അമ്പത്തൊന്നു ജോടി ചോരക്കാലുകൾ ഓരോദിവസവും കൂടുതൽ കൊതുപടകളെ അങ്ങോട്ടാകർഷിച്ചുകൊണ്ടിരുന്നു. പേനകൊണ്ട് ചൊറിഞ്ഞും പുസ്തകത്തിന്റെ ചട്ടകൊണ്ടടിച്ചും നേരിടാവുന്ന ഘട്ടം കഴിഞ്ഞപ്പോൾ ടീച്ചറമ്മ മേശയ്ക്കടിയിൽ കൊതുകുതിരികൾ പ്രതിഷ്ഠിച്ചു തന്നു.

കുട്ടിക്കാലം മുതലേ വെറുത്തിരുന്ന ആ ഉണക്കച്ചാണകത്തിരികളുടെ വരവോടുകൂടി അങ്ങേയറ്റം ദു:സ്സഹമായിത്തീർന്ന ട്യൂഷൻജീവിതത്തിനൊരു മാറ്റം വന്നത് വളരെ അപ്രതീക്ഷിതമായിട്ടാ‍യിരുന്നു. അതുവരെ അവളെ തനിക്കറിയില്ലായിരുന്നു. സഹപാഠികളിൽ ആരെയും അറിയില്ലായിരുന്നു എന്നതായിരുന്നു വാസ്തവം…

മേശയ്ക്കടിയിൽ നിലത്തിരുന്ന് പുകയുന്ന കൊതുകുതിരിയെ തട്ടടക്കം നിരക്കിനീക്കിയാൽ അപ്പുറത്തിരിക്കുന്നയാൾക്ക് ചൂട് വയ്ക്കാമെന്ന് തന്നെ പഠിപ്പിച്ചത് അവളുടെ വെളുത്ത കുസൃതിക്കാലുകളായിരുന്നു.

പുകയേറ്റ് മയങ്ങിക്കിടന്നൊരു കൊതുകിന്റെ ചിറകിൽ നഖം കൊണ്ടെന്തോ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഉള്ളംകാലിലൊരു സ്വർഗ്ഗം തീക്കൊള്ളിയായി കുത്തിയത്. മേശവിരിക്കടിയിലൂടെ താഴോട്ടുനോക്കിയപ്പോൾ പെട്ടെന്ന് ഉള്ളിലേക്ക് വലിഞ്ഞ വെളുത്ത കണങ്കാലുകളും, മേശയ്ക്കുമുകളിൽ കുത്തിനിർത്തിയ പുസ്തകത്തിനപ്പുറത്ത് വിരിഞ്ഞ അടക്കിയ ചിരിയും, തന്റെ അന്തർമുഖനിൽ സൃഷ്ടിച്ച അമ്പരപ്പ് ഒരു കുസൃതിയിലേക്ക് ഇറങ്ങിവരാൻ ദിവസങ്ങളെടുത്തു…

പിറ്റേന്നുമുതൽ ടീച്ചറമ്മ വരുന്നതിനു മുൻപ് നടക്കുന്ന കലപിലകൾക്ക് കാതോർക്കുവാൻ തുടങ്ങി… തല പുസ്തകത്തിനുള്ളിൽ പൂഴ്ത്തി വച്ച് ചെവിരണ്ടും കൂർപ്പിച്ച നാളുകളിൽ തിരിച്ചറിഞ്ഞു, അവിടെ കേൾക്കാത്ത രണ്ടാമത്തെ ശബ്ദം അവളുടേതാണെന്ന്… ഓരോ അടുത്ത ദിവസവും അവളുടെ പേര് ചോദിക്കുവാൻ വേണ്ടി തലേന്നുള്ള രാത്രികളിൽ ഉറങ്ങാതെ സംഭരിച്ച ധൈര്യം പരസ്പരം ചൂടുവയ്ക്കുന്നതിൽ ഉരുകിത്തീർന്നു. ഓരോ തവണ അടക്കിപ്പിടിച്ച ആ ചിരി കേൾക്കുമ്പോഴും ആ മുഖത്തേക്ക് നോക്കുവാൻ താൻ കൂടുതൽ അശക്തനായിക്കൊണ്ടിരുന്നു…

മേശക്കടിയിലെ കൊതുകുതിരിക്കുവേണ്ടിയുള്ള തിരിച്ചിലിനിടയിലെപ്പോഴോ തങ്ങളുടെ കാലുകൾ പരസ്പരം പരിചയപ്പെട്ടു. അതൊരു മാറ്റമായിരുന്നു… മുഖത്തോടുമുഖം നോക്കി സംസാരിക്കാൻ അശക്തരായ തങ്ങൾ രണ്ടുപേർക്ക് മാത്രമായി അദൃശ്യമായ ഒരു മാന്ത്രികഭാഷ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവ്… പിന്നീടുള്ള ഓരോ രാത്രികളിലും ഉറങ്ങാതെ കിടന്ന മനസ്സ് അടുത്തദിവസത്തേക്കുള്ള കലപിലകൾ കാലുകൊണ്ട് വരച്ചുപഠിച്ചു…

അധികനാൾ വേണ്ടി വന്നില്ല…. ഒരു പാടു വർഷങ്ങളുടെ അടുപ്പം തങ്ങളിലുണ്ടാവാൻ…. ആരോടും പറയാനാവാതെ ഇത്രയും കാലം മനസ്സിലടുക്കിവച്ചിരുന്നതെല്ലാം അണപൊട്ടിയൊഴുകുകയായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ… ജീവിതത്തിന് എന്തൊക്കെയോ വർണ്ണപ്പകിട്ടുള്ള മാറ്റങ്ങൾ വന്ന നാളുകൾ… അവൾക്കും അങ്ങനെ തന്നെയായിരുന്നു എന്ന തിരിച്ചറിവ്‌ സ്വാർത്ഥതയോടെയാണെങ്കിലും, തന്നെ കൂടുതൽ സന്തോഷവാനാക്കി…

ഇടയ്ക്കൊരു തിങ്കളാഴ്ച പുലർന്നപ്പോൾ മേലാകെ വിറയ്ക്കുന്നു… പണ്ട് അസുഖം വരാൻ പ്രാർത്ഥിച്ച് ചുവന്നുള്ളി മുറിച്ച് കക്ഷത്തിലൊതുക്കി കിടന്ന രാത്രികളുണ്ടായിരുന്നു.  വെളുത്ത കാലുകളോട് കഥകൾ പറയാനാവാതെ ഉരുകിത്തീർന്ന ഞായറാഴ്ചത്തെ പൊരിച്ചിലും കൊണ്ടായിരുന്നു ഉറക്കമെണീറ്റത്. അപ്പോഴാണ് പൊള്ളുന്ന പനി. അന്നാണ് അസുഖങ്ങളോട് ജീവിതത്തിലാദ്യമായി വെറുപ്പുതോന്നിയത്…

തലയിലേക്ക് വെള്ളം കോരിയൊഴിക്കൊമ്പോൾ മേലാകെ വിറക്കുകയായിരുന്നു… അലമാരയിൽ നിന്നും കുപ്പായമെടുക്കുമ്പോഴും ഇസ്തിരിയിടുമ്പോഴുമെല്ലാം മറ്റാരും കാണാതിരിക്കാൻ വയ്യായ്കകളെ കടിച്ചുപിടിച്ചു. കണ്ണിലേക്കടിച്ചു കയറാൻ നോക്കിയ ഇരുട്ടിനേയും കാലത്തെ കാപ്പി വായിലൂടെ തിരിച്ച് പുറത്തേക്കൊഴിക്കാൻ വയറ്റുനിള്ളിലാരോ നടത്തുന്ന ഗുസ്തിയോടും പൊരുതി ട്യൂഷൻ ക്ലാസിലേക്ക് തിരിച്ചപ്പോൾ തന്നെ താങ്ങി നടത്തിയതാരായിരുന്നു…

ബെഞ്ചിലേക്ക് കുഴഞ്ഞിരുന്ന് കണ്ണുകൾ ഇറുക്കിയടച്ച് തന്നെത്തെന്നെ ആ കാലുകളിൽ അർപ്പിക്കുകയായിരുന്നു… ആ നിമിഷം അവളുടെ ഉടലാകെ വെട്ടിവിറച്ചത് താനറിഞ്ഞു. കൊതുകുതിരിയൊന്നും വേണ്ടി വന്നില്ല… തന്റെ പനിച്ചുവിറച്ച തന്റെ കാലു തൊട്ടപ്പോൾ തന്നെ പാവം പൊള്ളിപ്പോയിക്കാണും. പക്ഷേ അതൊരു നിമിഷത്തേക്ക് മാത്രമായിരുന്നു. ഒരു തള്ളപ്പക്ഷിയുടെ കരുതലോടെ കാലുകൾ തന്നെ പൊതിഞ്ഞുപുണർന്നു…

ഓരോ അണുവിൽ നിന്നും അണുവിലേക്ക് ചൂട് പകർന്നുനൽകുന്ന സുഖകരമായ അനുഭവത്തിനിടയിലെപ്പോഴോ ആയിരുന്നു മടിയിന്തോ തട്ടിയുണർത്തിയത്. മേശവിരിക്കിടയിലൂടെ നോക്കിയപ്പോൾ തന്റെ മടിയിൽ കയറ്റിവച്ച വെളുത്തു കാലുകൾ. വിരലുകൾക്കിടയിൽ ഇറുക്കിപ്പിടിച്ച കടലാസു കഷ്ണം വലിച്ചെടുത്ത് തുറന്നുനോക്കി…

കെമിസ്ട്രി ചോദ്യപ്പേപ്പറിന്റെ അരികിൽ നിന്നും കീറിയെടുത്ത കടലാസുതുണ്ടത്തിൽ വടിവൊത്ത മനോഹരമായ അക്ഷരത്തിൽ കോറിയിട്ട വാക്കുകൾ തന്നെ നോക്കി പരിഭവത്തോടെ തലോടി. “ന്റെ കുട്ടിക്ക് പനിക്ക്ണ്ണ്ട് ല്ലേ.. സാരല്ല്യാട്ടോ.. ഞാനില്ലേ കൂടെ.. പിന്നെന്താ…”

വായിച്ചു തീർന്നതും താനാ കാലുകളിൽ കടന്നുപിടിച്ചു. എന്തിനെന്നറിഞ്ഞില്ല. തൊണ്ടയിലെന്തോ മുഴച്ചുനിൽക്കുന്നതുപോലെ. താനൊരാൾ കൂടി ഈ ഭുമിയിൽ ജീവിച്ചിരിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ ആദ്യത്തെ വ്യക്തി. ആനിമിഷം, ഇന്നു വരെ കണ്ടിട്ടില്ലാത്ത അവളുടെ മുഖം കൈകളിൽ കോരിയെടുത്ത് നെഞ്ചോട് ചേർക്കാൻ തോന്നി. തലയുയർത്തി നോക്കാൻ ശ്രമിച്ചു… കഴിയുന്നില്ല.. എന്നത്തേക്കാളും കൂടുതൽ അശക്തനായിരിക്കുന്നു. വേണ്ട… തനിക്കീ കാലുകൾ മതി. ലോകത്താർക്കും താനിത് വിട്ടുകൊടുക്കില്ല. കൂടുതൽ വിവശതയോടെ മടിയിലിരിക്കുന്ന കാലുകലുളെ ചേർത്തുപിടിച്ചു.

തിരിച്ച് വീടെത്തുമ്പോൾ ബോധം പകുതി മറഞ്ഞുതുടങ്ങിയിരുന്നു. സ്കൂളിൽ പോവാതിരുക്കാനൊരു കാരണം കണ്ടെത്തിയ അശ്രീകരത്തെ ചീത്തപറഞ്ഞ അമ്മയ്ക്കോ, കൂടെ കളിയാക്കിയ അനിയത്തിക്കോ, മേശവലിപ്പിൽ നിന്നും മരുന്നെടുത്തുതന്ന അച്ചനോ, ആർക്കും താനിന്ന് വെട്ടിപ്പിടിച്ച സാമ്രാജ്യത്തെപ്പറ്റി ഒരു ചുക്കും അറിയില്ലല്ലോ എന്ന് സന്തോഷത്തോടെ ഓർത്തു. ഇളം മഞ്ഞ ഗുളികയുടെ പാതി കഴിച്ച്, നെറ്റിയിലൊരു തുണിക്കഷ്ണവും നനച്ചിട്ട് പുതപ്പിനടിയിൽ വിയർത്തു കിടക്കുമ്പോഴാണ് അവൾക്കൊരു സമ്മാനം കൊടുക്കണമെന്ന തോന്നൽ വരുന്നത്.

എന്താ സമ്മാനം കൊടുക്കാ… തിരിഞ്ഞും മറിഞ്ഞും കിടന്നാലോചിച്ചു. ടീവീല് വരണ ചേച്ചിമാർക്ക് ചേട്ടൻമാര് എപ്പോഴും റോസാപ്പൂവ് കോടുക്കുന്നത് കണ്ടിട്ടുണ്ട്…. ഒപ്പം പാട്ടും പാടും. എന്നിട്ട് അവര് കടലിന്റെ സൈഡീക്കൂടി കൈപിടിച്ച് നടക്കും. പിന്നെ റൂമീപ്പോയിട്ട് എന്തൊക്കെയോ ചെയ്യും. അപ്പോ റോസാപ്പൂവ് കൊടുത്താ മതിയോ…? അങ്ങനെയാണേ കൂടെ പാട്ടും പാടണ്ടേ… അല്ലേ വേണ്ട… തനിക്കവളോട് കുറേ കാര്യങ്ങള് പറയാനുണ്ട്… അതൊക്കെ ഒരു കടലാസില് എഴുതിക്കൊടുത്താലോ…? ക്ലാസിലെ പിള്ളേരൊക്കെ അങ്ങനെ ഓരോരുത്തര്ക്ക് എഴുതിക്കൊടുത്ത കഥ താനെത്ര തവണ കേട്ടിരിക്കണു… പക്ഷേ അവൾക്കൊരു സമ്മാനം താന് ആദ്യായിട്ട് കൊടുക്കാൻ ഇതൊക്കെ മതിയോ…

അങ്ങനെ ആലോചിചാലോചിച്ച് എപ്പോഴാണ് ഉറക്കത്തിലേക്ക് വഴുതിവീണതെന്നോർമ്മയില്ല… ഒരുപാട് സ്വപ്നങ്ങള് കണ്ടു… ഒരുപാട് പേര് സ്വപ്നത്തില് വന്നു… പക്ഷേ അവള് മാത്രം വന്നില്ല… വെളുത്ത കോട്ടിട്ടൊരു തടിയൻ തന്റെ നെഞ്ചിലെന്തോ കൊണ്ടുവന്നിടിച്ചു… അച്ചൻ അടുത്ത് തന്നെ കണ്ട് നിക്കുന്നുണ്ടായിരുന്നു… എന്നിട്ടെന്തേ അച്ചനയാളെ ഒന്നും പറഞ്ഞില്ലാന്ന് ആലോചിക്കുമ്പോഴാണ് താനൊരു കോഴിയായി മാറിയിരിക്കുന്നൂന്ന സത്യം മനസ്സിലായത്… കോഴികളെ ആർക്കും ഇടിക്കാല്ലോ… എന്നിട്ട് രണ്ട് പേരും കൂടി തന്നെ എന്തിനാണ് പൊക്കിയെടുത്ത് കൊണ്ടുപോവുന്നത്… കയ്യും കാലും ഒന്നും അനക്കാൻ വയ്യല്ലോ…

മുൻപ് ലൈറ്റൊക്കെ റൂമില് എന്ത് ഉയരത്തിലായിരുന്നു വച്ചിരുന്നത്… ഇടക്ക് ഫ്യൂസാവുമ്പോ വല്യ മേശേല് ചെറിയ മേശ കേറ്റി വച്ച് അതിന്റെ മോളില് സ്റ്റൂളും വച്ചാലേ ബൾബൊക്കെ മാറ്റിയിടാൻ പറ്റൂ…. എന്നിട്ടിപ്പോ തന്റെ തലക്ക് ചുറ്റും ബൾബുകൾ കത്തിച്ചുവച്ചിരിക്കുന്നല്ലോ…. ഈ പച്ചമുഖം മൂടിക്കാര് എങ്ങനെ തന്റെ റൂമില് വന്നു…. അതിലൊരാൾടെ കയ്യില് കത്തിയുണ്ട്… അയാളായിരിക്കും തലവൻ… എന്നിട്ട് ഇപ്പോ തന്നെകൊല്ലും…. അപ്പോ താനങ്ങനെ അവൾക്ക് സമ്മാനം കൊടുക്കും…. ഇറങ്ങി ഓടിയാലോ… പറ്റുന്നില്ല… കാലിന് വല്ലാത്ത ഭാരം….

പെട്ടെന്ന് കത്തിപിടിച്ചയാൾ കയ്യിലിരുന്ന പാത്രമെടുത്ത് തന്റെ മുഖത്തമർത്തി. അതുശരി… അപ്പോ ശ്വാസം മുട്ടിച്ച് കൊല്ലാനാണ്. എന്നിട്ട് കത്തികൊണ്ട് തന്നെ വെട്ടിനുറുക്കും. തന്റെ അന്ത്യം ഇങ്ങനെയാണോ…? ഇപ്പോ കാലുകളുടെ ഭാരം കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. അതോ തീരെ ഭാരമില്ലേ…? ഒരു അപ്പൂപ്പൻ താടിപോലെ താൻ പറക്കുകയാണല്ലോ… മരിച്ചുകഴിഞ്ഞാൽ പിന്നെ ഇങ്ങനെയാണോ…

കണ്ണുതുറക്കുമ്പോൾ അമ്മയുണ്ടായിരുന്നു അടുത്ത്. അനിയത്തി തൊട്ടപ്പുറത്തിരുന്ന് കഥാപുസ്തകം വായിക്കുന്നു. അമ്മയുടെ കണ്ണ് നിറഞ്ഞിരിക്കുന്നതുപോലെ തോന്നിയതാണോ….? മുകളിൽ കറങ്ങുന്ന ഫാൻ പുതിയതാണല്ലോ…. കയ്യിലെന്തോ കടിക്കുന്നു… മെല്ലെ തലതിരിച്ച് നോക്കി… നീളൻ സൂചിയും വാലുപോലെ കുഴലും അറ്റത്തൊരു കുപ്പിയും…. താനിപ്പോ ആശുപത്രീലാണോ…

രണ്ട് ദിവസം കഴിഞ്ഞ് വീടിലേക്ക് വന്നു. അനിയത്തി പറഞ്ഞാണ് കാര്യങ്ങൾ കുറച്ചെങ്കിലും അറിഞ്ഞത്. അല്ലെങ്കിലും അച്ചനും അമ്മക്കും താൻ പണ്ടേ കുപ്പത്തൊട്ടീന്ന് കിട്ടിയ മകനാണാല്ലോ. അന്ന് പനിച്ച് കിടന്ന തന്റെ സ്ഥിതിയാകെ വഷളായെന്നും… പനീടൊപ്പം എന്തോ ഭയങ്കര അസുഖം കൂടി വന്നെന്നും… ഓപ്പറേഷൻ ചെയ്തൂന്നും…. പിന്നെ അവൾടേ തലേക്കേറാത്ത കുറേ എന്തോക്കെയോ സംഗതികളും. പത്രം കണ്ടപ്പോ മനസ്സിലായി… പതിമൂന്ന് ദിവസം കടന്നുപോയിരിക്കുന്നു. അന്ന് പൊള്ളുന്ന പനിയുമായി തന്നെ വീട്ടിലേ പറഞ്ഞയച്ചതാ…. പിന്നെ ഒരു വിവരവുമില്ല. പാവം…. അവൾ തന്നെ ആലോചിച്ച് എത്രയധികം സങ്കടപ്പെട്ടിരിക്കും…

രണ്ടു ദിവസം കൂടി വിശ്രമിച്ചതിനുശേഷം സ്കൂളിൽ പോയാൽ മതി എന്നായിരുന്നു ഡോക്ടറുടെ ഉപദേശം. ക്ഷീണമൊക്കെ എന്നേ പോയിരുന്നു. പക്ഷേ ഡോക്ടർക്കത് പറഞ്ഞിട്ട് മനസ്സിലാവുന്നില്ല. പണ്ടായിരുന്നേൽ ഇങ്ങനെയുള്ള വാർത്തയൊക്കെ കേൾക്കുമ്പോ ഒരുപാട് സന്തോഷിച്ചേനേ. ഇതിപ്പൊ എങ്ങനെയെങ്കിലും ഒരു നോക്കു കാണാനുള്ള ത്വര അടക്കാനാവാതെ മനസ്സ് കിടന്ന് പിടയ്ക്കുമ്പോ…

പഴയൊരു പാട്ടിൽ മുഴുകി കണ്ണടിച്ചിരിക്കുമ്പോഴാണ് സമ്മാനത്തിന്റെ ഓർമ്മ വീണ്ടും തലപൊക്കിയത്. താനാകാര്യം പാടേ മറന്നുപോയിരുന്നു. എന്താണവൾക്ക് കൊടുക്കണ്ടത്. ആദ്യായിട്ട് ഒരാൾക്ക് സമ്മാ‍നം കൊടുക്കാൻ പോവ്വാണ്. പെട്ടെന്നാണ് മടിയിലിരിക്കുന്ന വാൿമാനിൽ കണ്ണുടക്കിയത്. ഇതായാലോ… ഇത് പഴയതല്ലേ.. വേണ്ട. പക്ഷേ പഴയതാണെങ്കിലും ഇത്രേം വിലപിടിച്ച സമ്മാനം മറ്റെന്തെങ്കിലും വാങ്ങിക്കൊടുക്കാൻ എന്തായാലും തന്നെക്കൊണ്ട് കഴിയില്ല.

തലയിലൊരു ബൾബുകത്തി. അവളുളോട് പറയാനുള്ളതെല്ലാം ഇതിലാക്കികൊടുക്കാമല്ലോ. എന്തായാലും എത്ര എഴുതിയാലും പറയുന്നതിന്റെയത്ര ആവില്ല. തനിക്കാണെങ്കില് നേരിട്ട് രണ്ട് വാക്ക് പറയാനുള്ള തന്റേടവുമില്ല, ട്യൂഷൻ ക്ലാസിലാണെല് അതിനുള്ള സാഹചര്യവുമില്ല. അപ്പോ പിന്നെ ഇതുതന്നെ നല്ല വഴി.

കുപ്പായമെടുത്തിട്ട് പതുക്കെ തൊടിയിലേക്കിറങ്ങി. അടുക്കളയിലെന്തോ ഇളക്കിക്കൊണ്ടിരുന്ന അമ്മ ഒന്നു തലയുയർത്തിനോക്കിയെങ്കിലും, ഒന്നും പറയാതെ വീണ്ടും പണിയിലേക്ക് തന്നെ പോയി. കുറച്ചു ദൂരം വെറുതേ തെക്ക് വടക്ക് നടന്നുകൊണ്ടാലോചിച്ചു. വാക്മാനിലിട്ട കാസറ്റ് ശരിയാണല്ലോ എന്ന് രണ്ട് തവണ പരിശോധിച്ച് ഉറപ്പുവരുത്തി. പക്ഷേ എന്താണതില് റെക്കോർഡ് ചെയ്യുക. ഒന്നും തലയില് വരുന്നില്ല. കാസറ്റിനോട് പറയാൻ പോലും താൻ അശക്തനായിപ്പോയോ…

റെക്കോർഡ് സ്വിച്ചില് പകുതി അമർത്തിപ്പിടിച്ച് കൊണ്ട് വാൿമാൻ മുഖത്തോടടുപ്പിച്ചു. എങ്ങനെ തുടങ്ങണം. ആകെയൊരു പരവശം. തണുത്ത കാറ്റിലും താൻ കുറേശ്ശെ വിയർത്തുതുടങ്ങി.

“പൊന്നൂ…”

പെട്ടെന്നെന്തോ നിർത്തിയിട്ട് ചുറ്റും നോക്കി. ഇല്ല ആരെയും കാണുന്നില്ല. തന്റെ വായിൽ നിന്നു തന്നെയാണോ ഇത് വന്നത്. അൽഭുതത്തോടെ ആലോചിച്ചു.

പൊന്നു… തനിക്കെവിടെ നിന്നാണാ പേര് കിട്ടിയത്? അറിയില്ല.. താനിന്നുവരെ ആരെയും അങ്ങനെ വിളിച്ചിട്ടില്ല… ആരും അങ്ങനെയൊരു പേര് വിളിക്കുന്നത് കെട്ടിട്ടുമില്ല… എന്നിട്ടും…

“നിന്റെ പേര് എനിക്കറിയില്ല… ഇന്നു വരെ ചോയ്ക്കാനുള്ള ധൈര്യോം ഉണ്ടായിട്ടില്ല… ഇനി നീ എനിക്കെന്റെ പൊന്നുവാണ്….

“…എനിക്ക് എന്തൊക്കെയോ നിന്നോട് പറയാനുണ്ട്..  ഇപ്പോ എനിക്കൊനും വരുന്നില്ല…  എന്നാലും എനിക്ക് ഒരു കാര്യം ഉറപ്പാണ്…. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാ… നിന്റെ കാല് ഒരുപാടിഷ്ടാ… എന്നെ ഇപ്പോ ഇങ്ങനെ ജീവിപ്പിക്കുന്നതെന്താന്നറിയ്യോ… നിന്റെ കാലുകളാ…. നിന്റെ വെളുത്ത കുസൃതി കാണിക്കണ കാലുകള്… അതില് ഓരോ വെരലിന്റേം ഇടക്കിച്ചിരി സ്ഥലമിരിക്കണതെന്തിനാന്നറിയ്യോ…എനിക്ക് എടയ്ക്ക് വന്ന് ഒളിച്ചിരിക്കാനാ…

“….പിന്നെ നിന്നെ എനിക്കെന്തൊക്കെയോ ചെയ്യണം….എനിക്ക് നിന്റെ മുഖം കാണണം… കുറച്ചു നേരം കവിളത്ത് കൈ ചേർത്തിരിക്കണം.. നെറ്റിയില് ഉമ്മ തരണം.. പിന്നെ ക്ലാസിലെ കുട്ട്യോള് കാണുമ്പോ കൈ പിടിച്ച് ഇരിക്കണം…. കാലും ചുറ്റണം… പക്ഷേ… അത് അവര് കാണൂല്ലല്ലോ….. അല്ലേ വേണ്ട… ആരും കാണണ്ട… നമുക്ക് ആരും കാണാതെ അങ്ങിനിരിക്കാം…ല്ലേ പൊന്നൂ..

“….ഇപ്പോ എടക്കൊക്കെ ഞാന് ഒറ്റക്കിരുന്നു ചിരിക്കും. അമ്മ വിചാരിച്ചിട്ട്ണ്ടാവും നിക്ക് ഭ്രാന്താണെന്ന്… അവർക്കറിയുല്ലല്ലോ നമ്മള് തമാശ പറഞ്ഞിട്ട് ചിരിക്കാണെന്ന്….. മുമ്പൊക്കെ എനിക്ക് ഒറക്കത്തീന്ന് എണിക്കാന് എന്തൊരു മടിയായിരുന്നു.. ഇപ്പോ ഉറങ്ങാനാ എനിക്ക് മടി… എന്താന്നറിയോ ന്റെ പൊന്നൂന്… ഒറങ്ങാതിരിക്കുമ്പോ എനിക്ക് നിന്നെപ്പറ്റി ആലോചിക്കാല്ലോ…. അപ്പോ ഒറക്കത്തില് നീയില്ലാന്നൊന്നും വിചാരിക്കല്ലേ…. ന്നാലും നിക്ക് പകലാ ഇപ്പോ ഇഷ്ടം….

“….ചിലപ്പോ വീട്ടില് ഒറ്റക്കിരിക്കുമ്പോ എനിക്ക് നിന്റെ മുടീടെ മണം കിട്ടും…. സത്യമായിട്ടും… എന്തൊരു നല്ല മണാ നിന്റെ മുടിക്ക്… അയിന് ഞാന് നിന്റെ മുടി കണ്ടിട്ടൊന്നും ഇല്ലാട്ടോ…ന്നാലും എനിക്കറിയാ….പിന്നെ നിന്റെ കാലല്ലാതെ വേറൊന്നും ഞാന് കണ്ടിട്ടില്ല… പക്ഷേ ഈ സമ്മാനം തരുമ്പോ നിന്നെ നോക്കും…നിന്റെ കണ്ണൊക്കെ എങ്ങനിരിക്കുംന്ന് എനിക്കറിയാ…

“….നീ ആദ്യായിട്ട് എന്നെ തൊട്ടപ്പോ എനിക്ക് എന്തൊരു പേട്യായിരുന്നുന്നറിയ്യോ… പക്ഷേ നിനക്കറിയില്ല… ഇപ്പോ എനിക്ക് നിന്നെ എത്രക്ക് ഇഷ്ടാണ്ന്ന്‌….പിന്നെ നിനക്കും വേറെ ആരായിട്ടും കൂട്ടൊന്നും ഇല്ലാല്ലേ….സാരല്ലാട്ടോ.. അവർക്കൊക്കെ ഈ ലോകത്തില് നീ ആരും അല്ലായിരിക്കും…. പക്ഷേ നിക്ക് ന്റെ പൊന്നുവാ ആകെയുള്ള ലോകം…..

പിന്നിലെന്തോ ശബ്ദം കേട്ട് തിരിഞ്ഞുനോക്കി. അച്ചന്റെ സ്കൂട്ടർ പടികടന്ന് വരുന്നു. വെപ്രാളത്തില് റെക്കോർഡിംഗ് നിർത്തി. മതിലിനടുത്ത് അരിനെല്ലി മരത്തിനടുത്തേക്ക് നടന്നു. ചെറിയ ഉരുണ്ട പച്ചക്കായകൾ നിലത്ത് പൊഴിഞ്ഞുകിടക്കുന്നു. വെറുതേ ഒരെണ്ണം എടുത്ത് കടിച്ചു നോക്കി. ആവൂ… പല്ല് പുളിച്ച് പുകഞ്ഞുപോയി. അച്ചൻ തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അകത്തേക്ക് കേറിപ്പോവുന്നത് കണ്ടു. അല്ലെങ്കിലും ആരു പറഞ്ഞു തന്നെ നോക്കണമെന്ന്. അതിന് പൊന്നുവുണ്ടല്ലോ.

അന്നും പിറ്റേന്നും രാത്രികൾ ഒരു പോള കണ്ണടയ്ക്കാനാവാതെ കടന്നുപോയി. ആദ്യമായി അവളുടെ മുഖത്ത് നോക്കാൻ വേണ്ട ധൈര്യം ഓരോ അണുവിലും കുത്തിക്കേറ്റാനുള്ള മനസ്സിന്റെ പരക്കം പാച്ചിൽ. തിങ്കളാഴ്ച പുലർന്നു തുടങ്ങിയിട്ടും  സമയത്തിന് തീരെ വേഗത പോരാ… നാലര മണിക്ക് നോക്കിയപ്പോ കണ്ട വാച്ചിന്റെ സൂചി ആറുമണിയിലേക്ക് ചെല്ലുന്നതിനിടക്ക് അമ്പത് തവനയെങ്കിലും ടോർച്ചടിച്ച് നോക്കിയിട്ടുണ്ടാവണം. ഓടിച്ചെന്ന് കുളിച്ചെന്ന് വരുത്തി കാപ്പികുടിക്കനെത്തിയ തന്റെ നേരെ സംശയത്തൊടെ നീണ്ട അമ്മയുടെ നോട്ടം കണ്ടില്ലെന്ന് നടിച്ചു.

വീട്ടിൽ നിന്നിറങ്ങുന്നതിന് മുൻപ് ഒരു പത്തു തവണയെങ്കിലും ബാഗിൽ നോക്കി ഉറപ്പുവരുത്തി. പണ്ടെ കീറിപ്പോയ പട്ടത്തിൽ നിന്ന് ചീന്തിയെടുത്ത വർണ്ണക്കടലാസുകൊണ്ട് വൃത്തിയായി ഒട്ടിച്ച സമ്മാനപ്പൊതി അവിടെ തന്നെയുണ്ട്. പടി കടന്ന് റോട്ടിലിറങ്ങുന്നതിന് മുൻപ് സ്കൂട്ടറിന്റെ കണ്ണാടിയിൽ നോക്കി ഒന്നുകൂടി മുടിചീകി. വാങ്ങിയിട്ട് രണ്ട് കൊല്ലം കഴിഞ്ഞ് ആദ്യായിട്ട് ഇന്നലെയാണ് കെയ്യിക്കെട്ടിയ വാച്ചൊന്ന് വൃത്തിയാക്കിയത്. കട്ടപിടിച്ച അഴുക്കും, സ്റ്റീലില് വിയർപ്പ് കടിച്ച ഉളുമ്പ് നാറ്റോം പോയി കുട്ടപ്പനായ വാച്ചില് ഒന്നുകൂടി നോക്കി.

സമയം ഏഴുമണിക്ക് ഇനി മുപ്പത് മിനിറ്റ്. വേഗം പോയാ പത്ത് മിനിറ്റ് കൊണ്ട് ക്ലാസിലെത്താം. പിന്നേം ഇരുപതു മിനിറ്റു കൂടി കഴിഞ്ഞേ ടീച്ചറമ്മ വരൂ. അതിന് മുൻപേ തന്നെ അവളെത്തും. ഇതെപ്പോ കൊടുക്കും. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് തന്നെയാവാം. അവള് വന്നാലും, പിന്നേ കുറച്ചു നേരം കൂടി കഴിഞ്ഞല്ലേ മിക്ക പിള്ളാരും വരാറുള്ളൂ… അപ്പോ കൊടുത്തിട്ട് എന്തേങ്കിലും ഒരു വാക്ക് മിണ്ടണം. അവള് തിരിച്ചെന്തെങ്കിലും പറയാതിരിക്കില്ല. ഇന്നുവരെ താനാ ശബ്ദം കേട്ടിട്ടില്ല. തള്ളവിർല് കൊണ്ട് താൻ അവളുടെ തുടയിൽ ഇക്കിളിയാക്കുമ്പോൾ വല്ലപ്പോഴും അടക്കിപ്പിടിച്ചൊരു ചിരി കേൾക്കാം.

ചിന്തകൾ മേഞ്ഞ്കയറുന്നതിനിടെ ക്ലാസിനുള്ളിലെത്തി. ഭാഗ്യം… വേറെയാരുമില്ല. അടുത്തയാൾ അവളായെങ്കിൽ എത്ര നന്നായിരുന്നു എന്നോർത്തു. പുറത്ത് ഓരോ കാലടിശബ്ദം കേൾക്കുമ്പോഴും തലയുയർത്തിനോക്കി. ആരും വരുന്നില്ല. അതെല്ലാം റോഡിലൂടെ പോയവരായിരുന്നോ. നെഞ്ചിലാരോ പെരുമ്പറ കൊട്ടുന്നു. കുറച്ചു നേരം കൂടി അങ്ങനെയിരുന്നാൽ തന്റെ ഹൃദയം നെഞ്ച് തുളച്ച് പുറത്തുവരുമെന്ന് തോന്നി. ബാഗ് കയ്യിലിരുന്ന് വിറയ്ക്കുന്നു. സമയം ഇപ്പോൾ തന്നെ തോൽ‌പ്പിക്കാൻ വേണ്ടി വേഗം കൂട്ടിയാണല്ലോ പോകുന്നത്. ഏഴുമണിയാവാൻ അഞ്ച് മിനിറ്റുകൂടിയേ ബാക്കിയുള്ളൂ എന്ന് ചുമരിലെ ഘടികാരം പറഞ്ഞു.

പെട്ടെന്ന് വാതിലിനടുത്തൊരു അനക്കം കേട്ടു. ആരോ ചിരിച്ചതുപോലെ… ധൈര്യം സംഭരിച്ച് വാതിലിലേക്ക് നോക്കി. വെളുത്ത് കൊലുന്നനെയുള്ള ഒരു പെൺകുട്ടി വാതിൽ‌പ്പടി കടന്ന് അകത്തേക്ക് വരുന്നു. കയ്യിൽ തൂക്കിയിട്ട കൊച്ചുബാഗിൽ നിന്നും വെളിയിലേക്ക് തലകാട്ടി നിൽക്കുന്ന പുസ്തകങ്ങൾ. നീണ്ട മുടി വൃത്തിയായി ഇരുവശത്തും പിന്നിയിട്ട് മടക്കിക്കെട്ടിയിരിക്കുന്നു. ഇളം നീല ജാക്കറ്റും വെളുത്ത കസവുകരയുള്ള പാവാടയും. മെല്ലെ നടന്നു വരുമ്പോൾ ഒരു മാത്രനേരം തന്റെ കണ്ണിലേക്കവൾ നോക്കിയോ…

വലത്തേക്കൈ ബാഗിനുള്ളിലേക്ക് നീണ്ടുചെന്ന് സമ്മാനപ്പൊതിയിൽ പിടിമുറുക്കി. ഞരമ്പൊക്കെ വലിഞ്ഞുപൊട്ടാനായിത്തുടങ്ങിയിരുന്നു. എന്നിട്ടും അവളുടെ മുഖത്തു നിന്നും ഒരു നിമിഷം പോലും കണ്ണെടുത്തില്ല. കരിമഷിയെഴുതിയ ആ കണ്ണൂകൾക്ക് എന്താ ഒരു ചന്തം.  നെറ്റിയിൽ തൊട്ട ഭസ്മം അൽ‌പ്പം പുരികത്തിലേക്കും വീണു കിടക്കുന്നു. നടന്നുവരുന്നതിനൊപ്പം കാതിലിട്ട കുഞ്ഞുകമ്മൽ താളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഇളകിക്കളിക്കുന്നു. വാച്ചുകെട്ടാത്ത കയ്യിൽ ഒറ്റവള മാത്രം. പക്ഷേ അവൾ തന്നെ നോക്കാത്തതെന്താണ്…

വാതിൽക്കൽ വീണ്ടും അനക്കം കേട്ടു. പക്ഷേ ഇത്തവണ അതൊരു കൂട്ടമായിരുന്നു. കലപിലാചിലച്ചുകൊണ്ട് പത്തുപതിനഞ്ചുപേർ ഇടുങ്ങിയ വാതിലിലൂടെ തിക്കിത്തിരക്കി അകത്തേക്ക് കടന്നു വന്നു. അവരെയൊന്നാകെ മനസ്സുകൊണ്ട് ശപിച്ച് കയ്യിലിറുക്കിപ്പിടിച്ചിരുന്ന സമ്മാനപ്പൊതി വീണ്ടും ബാഗിനകത്തേക്ക്  തിരുകിക്കേറ്റി തലയുയർത്തിനോക്കിയപ്പോഴേക്കും അവൾ തനിക്കെതിരെയായി ഇരുന്നു കഴിഞ്ഞിരുന്നു. ഇനിയിപ്പോ ക്ലാസ് കഴിയുന്നതുവരെ ഒന്നും നടക്കില്ല. സാരമില്ല. തിരിച്ചുപോവുന്നവഴി കൊടുക്കാം. ഒരു ക്ലാസൊന്നു തുടങ്ങിക്കോട്ടെ, കാത്തുനിൽക്കാൻ പറയണം.

വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നില്ലെങ്കിലും അവളെ കണ്ടതോടെ തന്നെ തന്റെ മനസ്സാകെ തുള്ളിക്കുതിച്ചുപോയിരുന്നു. ആദ്യമൊന്ന് വിറച്ചുപോയെങ്കിലും അവളുടെ മുഖത്ത് നോക്കിയിരിക്കാൻ മാത്രം ധൈര്യം തനിക്കുണ്ടായല്ലോ എന്നത് ചില്ലറ അഭിമാനമൊന്നുമല്ല ഉണ്ടാക്കിയത്. മാത്രമല്ല സുന്ദരിക്കുട്ടിയാണല്ലോ തന്റെ പൊന്നു…. ഓരോന്നോർക്കുമ്പോൾ ചിരിവരുന്നു….

ബഹളങ്ങൾ ഒതുങ്ങിയതെന്തേയെന്ന് നോക്കിയപ്പോഴാണ് ടീച്ചറമ്മ വന്നത് ശ്രദ്ധിച്ചത്. പുസ്തകമെടുത്ത് മേശപ്പുറത്ത് നിവർത്തിവച്ചതിനുശേഷം അൽ‌പ്പം അധികാരത്തോടെ തന്നെ അവളുടെ മുഖത്തേക്ക് നോക്കി. അവിടെ ഇപ്പൊഴും ബാഗിൽ പുസ്തകം തിരയുന്നതേയുള്ളൂ. അത് പോരല്ലോ… തന്റെ പൊന്നൂന് ഇത്ര മെല്ലെയായാ മതിയോ… ഉം.. എല്ലാം താനിനി വഴിയേ ശരിയാക്കിയെടുക്കുന്നുണ്ട്.

ക്ലാസ് തുടങ്ങി കുറച്ചു നേരമായിട്ടും തന്റെ കാലുകളിലേക്ക് അവളെത്തുന്നില്ലല്ലോ. ഒന്നു ചെറുതായി ചുമച്ചു ശബ്ദമുണ്ടാക്കിയപ്പോൾ അവൾ തന്നെ നോക്കി. ചെറുന്നനെയൊരു ചിരിയോടെ താൻ കണ്ണുകൾ കൊണ്ട് എന്തേയെന്ന് ചോദിച്ചപ്പോൾ അവൾ ശ്രദ്ധിക്കാതെ വീണ്ടും പുസ്തകത്തിലേക്ക് തലതാഴ്ത്തിക്കളഞ്ഞു.

അവൾക്കിതെന്തുപറ്റി….? തന്നോട് ദേഷ്യമാണോ… ആയിരിക്കും. പാവം തന്റെ പൊന്നു. രണ്ടാഴ്ചയായില്ലേ എന്തെങ്കിലും ഒരു വിവരം അറിഞ്ഞിട്ട്… താൻ ആശുപത്രിയിലായ വിവരം അച്ചൻ എന്തായാലും ടീച്ചറെ വിളിച്ചു പറഞ്ഞുകാണും. പക്ഷേ അതിവൾക്കറിയണമെന്നില്ലല്ലോ. സാരമില്ല. അവളുടെ ദേഷ്യം തണുപ്പിക്കണ്ടതെങ്ങനെയെന്ന് തനിക്കറിയാമല്ലോ…

കാലുകൾ കൊണ്ട് മേശയുടെ ഫുട്‌റെസ്റ്റിൽ പതുക്കെ തിരഞ്ഞു. പക്ഷേ… ഇല്ല…. എന്നും ഉണ്ടാവാറുള്ള സ്ഥലം ശൂന്യമായിരിക്കുന്നു. അതോ തനിക്ക് സ്ഥാനം മറന്നതാണോ…? കാലെത്തുന്നവിടെയെല്ലാം പരതിനോക്കി… നിരാശയായിരുന്നു ഫലം.  പതുക്കെ ഒരു കൈകൊണ്ട് മടിയിലേക്ക് വീണുകിടന്ന മേശവിരി മുകളിക്കുയർത്തി ഇടംകണ്ണിട്ടു നോക്കി. ശരിയാണ്. ആ കാലുകളവിടെയില്ല. അരണ്ട വെളിച്ചത്തിൽ സൂക്ഷിച്ചുനോക്കിയപ്പോൾ കണ്ടു. ഒരു വശത്തേക്ക് മാറി തള്ളവിരൽ മാത്രം വടിയിലൂന്നി വച്ചിരിക്കുന്ന വെളുത്ത കാലുകൾ…

ഏതാണ്ട് സ്ഥലം മനസ്സിൽ കണക്കുകൂട്ടി കാൽ‌വിരൽ നീട്ടിയൊന്നു തൊട്ടുവിളിച്ചു. സർപ്പദംശനമേറ്റതുപോലെ പുളഞ്ഞ കാലുകൾ അവൾ പിന്നിലേക്ക് വലിച്ചത് ഞെട്ടലോടെ താനറിഞ്ഞു. പ്രതീക്ഷയോടെ മുഖത്തേക്ക് നോക്കിയിരിക്കുകയായിരുന്ന തന്നെ ദഹിപ്പിക്കുന്നൊരു നോട്ടം നോക്കിയിട്ട് അവൾ വീണ്ടും പുസ്തകത്തിലേക്ക് തലതാഴ്ത്തി. എന്താണിത്….? തനിക്കൊരു എത്തും പിടിയും കിട്ടിയില്ല.

കുറച്ചുനേരത്തിന് താൻ വീണ്ടും പഴയ വിഷാദജീവിയായതുപോലെ. പൊന്നുവിനിതെന്താ പറ്റിയത്… തനിക്ക് ആളുമാറിയോ. ഏയ്. ആ വെളുത്ത കാലുകൾ താൻ കണ്ടതാണല്ലോ. അതോ അവൾ പിണക്കത്തിലാണോ. അതിന് മാത്രം താൻ എന്ത് തെറ്റ് ചെയ്തു. അസുഖം കൊണ്ട് വന്നത് താനാണോ. എന്തായാലും ആ കാലുകളില്ലാതെ തനിക്കൊരു ജീവിതമില്ല. അവളുടെ പിണക്കം എങ്ങനെയാ ഒന്നു തണുപ്പിക്കുക…

ആലോചിച്ചിട്ട് തലയിലൊന്നും വരുന്നില്ല. അവളാണെങ്കിൽ പുസ്തകത്തിൽ നിന്നും തലയുയർത്തിനോക്കുന്നതേയില്ല. പിന്നീടൊന്നും ആലോചിച്ചില്ല. തന്റെ കാലെടുത്ത് ആ മടിയിലേക്ക് കയറ്റിവച്ച് ഇനിയെന്താ പറയാനുള്ളതെന്ന് അവളുടെ മുഖത്തേക്ക് നോക്കി.

പിന്നീട് നടന്ന സംഭവങ്ങൾ തന്റെ ജീവിതത്തിൽ അന്നോളം കണ്ട എറ്റവും ഭീകരമായ സ്വപ്നത്തേളും ഭയാനകമായിരുന്നു… മടിയിലേക്ക് കാലെടുത്തുവച്ച നിമിഷാർദ്ധം ഒരു നിലവിളിയോടെ അവൾ പിന്നോട്ട് ചാടി. പിന്നിലെ ചുമരിലേക്ക് തലയിടിച്ചുള്ള വീഴ്ചയിൽ അതവസാനിച്ചതിനോടൊപ്പം അവളുടെ അടുത്തിരുന്നവർ നിലവിളിയോടെ ഇരുവശത്തേക്കും എഴുന്നേറ്റ് മാറി. ക്ലാസിലെ അമ്പതുപേരും സംഭവമെന്തെന്നറിയാതെ അന്ധാളിച്ച് അവൾ വീണ ഭാഗത്തേക്ക് നോക്കിയപ്പോൾ തന്റെ അടിവയറ്റിൽ നിന്നും മുകളിലേക്ക് ആസിഡുകുമിളകൾ പൊങ്ങിത്തുടങ്ങി…

ആരൊക്കെയോ ചേർന്ന് അവളെ പൊക്കിയെടുത്തതും, ഓട്ടോറിക്ഷയിലേക്ക് താങ്ങിയെടുത്തുകൊണ്ടുപോയതും ഏതു വഴിയിലൂടെയാണെന്ന് വൈകിവന്നവരോട് വിളിച്ചുപറയാൻ തലയിൽ നിന്നും കിനിഞ്ഞിറങ്ങിയ കൊഴുത്ത ചോര ചാല് വരച്ചുവച്ചിരുന്നു. തന്നോടു മാത്രം ക്ലാസിലിരിക്കാൻ ആജ്ഞാപിച്ചിട്ട് മറ്റുള്ളവരെ അന്നത്തേക്ക് ടീച്ചർ പിരിച്ചുവിട്ടു.

കഴുമരം കാത്തുനിൽക്കുന്ന കുറ്റവാളിയെപ്പോലെ മേശപ്പുറത്ത് കൈയ്യൂന്നി ഇരിക്കുമ്പോൾ, അവളങ്ങനെ പെരുമാറിയതെന്തിനാനെന്ന് മനസ്സ് അമ്പരപ്പോടെ കൂട്ടിയും കിഴിച്ചും നോക്കുകയായിരുന്നു. രണ്ടാഴ്ചത്തെ അസാന്നിദ്ധ്യത്തിന് ഒരാളിൽ ഇത്രക്ക് മാറ്റങ്ങളുണ്ടാക്കാൻ കഴിയുമോ… അതോ അവൾ തന്നെ പറ്റിക്കാൻ നോക്കിയതായിരിക്കുമോ… കുസൃതിക്കാരി… ചിലപ്പോൾ തന്നെയൊന്ന് പേടിപ്പിക്കാൻ വേണ്ടി ചെയ്തതായിരിക്കും… പിന്നിലേക്ക് മറിഞ്ഞുവീഴുമെന്ന് വിചാരിച്ചുകാണില്ല…. പാവം തന്റെ പൊന്നു…

പിന്നിലാരോ വന്നതുപോലെ തോന്നി. തിരിഞ്ഞുനോക്കിയപ്പോൾ കണ്ട പെൺകുട്ടി ട്യൂഷൻ ക്ലാസിലെ സഹപാഠിയാണെന്ന് ഊഹിച്ചു. തനൊന്നും പറയാതെ തുപ്പല് വിഴുങ്ങിക്കൊണ്ട് നിന്നു. “മിനീടെ അച്ചന് തമിഴ്നാട്ടീൽക്ക് സ്ഥലം‌മാറ്റായീ..കഴിഞ്ഞയാഴ്ചയായിരുന്നു… ആ കുട്ടി സ്കൂള് മാറിപ്പോയി… പോണേന് മുൻപ് കുട്ടിയെക്കാണാന് പറ്റാത്തോണ്ട് വന്നാല് പറയണംന്ന്  ന്നെ ഏൽ‌പ്പിച്ചിട്ടാ പോയത്. പിന്നെ കുട്ടീടട്ത്ത്ന്ന് കടം വാങ്ങിയ പേന ദാ എന്റട്ത്ത് തന്നിട്ടുണ്ട്…”  നീട്ടിപ്പിടിച്ചൊരു പേന തന്റെ കയ്യിലേൽ‌പ്പിച്ച്  ഒറ്റശ്വാസത്തിൽ ഇത്രയും പറഞ്ഞ് തീർത്ത് അവൾ കാത്തുനിന്ന കൂട്ടുകാരികളുടെ അരികിലേക്ക് ഓടിപ്പോയി.

അപ്പോ അങ്ങിനെയാണ് സംഭവങ്ങൾ… അത് തന്റെ പൊന്നുവായിരുന്നില്ല… പൊന്നു തന്നെ ശരിക്കും പൊന്നുവായിരുന്നില്ല… തന്നെ ആദ്യമായി തിരിച്ചറിഞ്ഞവൾ… കെടാൻ പോയ തന്റെ ജീവൻ ഊതിക്കത്തിച്ചവൾ… കാലുകൾ കൊണ്ട് തൊടാൻ പറ്റാത്ത ദൂരത്തുള്ളള്ള ഏതോ നാട്ടിലേക്ക് അവൾ പോയ്‌മറഞ്ഞിരിക്കുന്നു…. ജീവിതത്തിന് എന്തൊക്കെയോ അർത്ഥങ്ങളുണ്ടെന്ന് തോന്നിപ്പിച്ച നാളുകൾ ഇത്ര പെട്ടെന്ന് അവസാനിച്ചുവോ… ചങ്ക് പിളർന്നുപോവുന്നതുപോലെ.. തലക്ക് ചുറ്റും ഇരമ്പങ്ങൾ.. തള്ളവിരലുകൾ കൊണ്ട് നെറ്റിക്കിരുവശവും ശക്തിയായി തിരുമ്മി…

ഇനി താനെന്തിനിവിടെ നിൽക്കണം. ഗർഭത്തിൽ തന്നെ ചത്തുപോയ കുഞ്ഞിന്റെ ജാ‍തകം കേൾക്കാനോ… തലതാഴ്ത്തി ട്യൂഷൻ ക്ലാസിന്റെ പടിയിറങ്ങുമ്പോൾ പിന്നിൽ നിന്നും വിളിക്കാൻ ആരും ഉണ്ടായിരുന്നില്ല. വീട്ടിലേക്കെത്തി കൈയ്യിലിരുന്ന ഭാണ്ഡം കട്ടിലിലേക്ക് വലിച്ചെറിയുമ്പോഴും. നിലത്ത് ചാരി വച്ചിരുന്ന ഏണി വലിച്ചെടുത്ത് ടെറസിന്റെ മുകളിലേക്ക് പൊത്തിപ്പിടിച്ച് കയറുമ്പോഴും ഒരിക്കൽ‌പോലും തല പൊങ്ങിയില്ല.

പണ്ടും ഒറ്റപ്പെടുന്നുവെന്ന് തോന്നുമ്പോഴെല്ലാം തനിക്കഭയം തന്നത് ഈ മട്ടുപ്പാവായിരുന്നു… ചുറ്റുപാടും മരങ്ങൾ തീർത്ത മറയും, ചുണ്ണാമ്പ് തട്ടാത്ത തറയിലെ പാശാറിന്റെ വഴുക്കലും, കുത്തനെയുള്ള പഴകിയ ഏണിയുമൊക്കെയായപ്പോൾ വല്ലപ്പോഴും ടീവിയുടെ ആന്റിന തിരിക്കാൻ കയറുന്ന അച്ചനല്ലാതെ ആരും ഇങ്ങോട്ട് തിരിഞ്ഞ് പോലും നോക്കാറില്ല.

പരുപരുത്ത തറയിൽ കാൽമുട്ടൂന്നി കുമ്പിട്ടിരുന്നു. അരുകിൽ ചാരിവച്ച ചെങ്കല്ലുകൾക്കിടലൂടെ ഒരു മുട്ടൻ പല്ലിയുടെ അസ്ഥികൂടം വലിച്ചുകൊണ്ടുപോകാൻ ഒരു കൂട്ടം കരിയുറുമ്പുകൾ വല്ലാതെ പണിപ്പെടുന്നത് കണ്ടു. അതുകഴിഞ്ഞ് അവറ്റകൾ തന്നെയും വലിച്ചിഴച്ച് കൊണ്ടുപോകുമോ… താനും ജീവിച്ചിരിക്കുന്ന ഒരു അസ്ഥികൂടമാണല്ലോ. അല്ല തെറ്റി. ജീ‍വിച്ചിരിക്കുന്നില്ല. അത് അൽ‌പ്പം മുൻപ് വരെമാത്രമായിരുന്നു…

ഒന്ന് കരയണമെന്ന് തോന്നി… ഉള്ളിൽ കെട്ടിക്കിടക്കുന്ന സങ്കടങ്ങൾ ഉള്ള് ചുട്ടുപൊള്ളിക്കുന്നു. കരയുന്നതെങ്ങിനെയാണെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു. വായ ഒരു വശത്തേക്ക് കോടിപ്പോവുന്നുണ്ടോ… പുറത്തേക്ക് പോവാനാവാതെ വിങ്ങലുകൾ വീർത്ത് പൊട്ടി താനിപ്പോ മരിച്ചുപോവുമെന്ന് തോന്നി. മനസ്സ് പറയുന്നതൊന്നുമല്ല് ശരീരം ചെയ്തുകൂട്ടുന്നത്…

ജീവിതത്തിലിന്നുവരെ താൻ കരഞ്ഞിട്ടില്ല… എന്തൊക്കെ ദുരനുഭവങ്ങളുണ്ടായിട്ടും. കുട്ടിക്കാലത്തുപോലും കരഞ്ഞതായി ഓർമ്മയില്ല. പൊന്നുവിനെ ഇനി കാണില്ല എന്ന് തിരിച്ചറിഞ്ഞ ആ നിമിഷത്തിലായിരുന്നു ജീവിതത്തിലാദ്യമായിട്ട് ഒന്നുറക്കെ കരയണമെന്ന് താനാഗ്രഹിച്ചത്. അതേ നിമിഷം തന്നെയായിരുന്നു കരയാന് തനിക്ക് കഴിയുന്നില്ല എന്ന് തിരിച്ചറിവ് തന്റെ ബോധമണ്ഡലത്തിലേക്ക് ആദ്യത്തെ ആണിയടിച്ച് കേറ്റിയതും…..

 

(……………..തുടരും)